2023-ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്‍ ബൈബിള്‍ കലോത്സവത്തിനു തിരി തെളിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി

2023-ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്‍ ബൈബിള്‍ കലോത്സവത്തിനു തിരി തെളിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി
ഒക്ടോബര്‍ 21 നു അരങ്ങുണരുന്ന ബ്രിസ്റ്റോള്‍ കാര്ഡിഫ് റീജിയന്‍ ബൈബിള്‍കലോത്സവത്തിനു ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി

വെയില്‍സിലെ പ്രഥമ കത്തോലിക്കാ കമ്മ്യൂണിറ്റിയായ ന്യൂപോര്‍ട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍ റീജിയണല്‍ ബൈബിള്‍കലോത്സവത്തിന്റെ നടത്തിപ്പിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘടകര്‍.

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം കോര്‍ഡിനേറ്റര്‍ and സെന്റ് ജെയിംസ് പ്രോപോസ്ഡ് മിഷന്‍ ടോണ്ടന്‍ ആന്‍ഡ് എക്‌സിറ്റര്‍ കോ ഓര്‍ഡിനേറ്റര്‍ :

ഫാ.രാജേഷ് എബ്രഹാം ആനാത്തില്‍ ,ന്യൂപോര്‍ട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ആന്‍ഡ് കാര്‍ഡിഫ് സെന്റ് തോമസ് മിഷന്‍ ഡയറക്ടര്‍ ഫാ.മാത്യു

പാലറകരോട്ട് CRM, ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്‍ കോ ഓര്‍ഡിനേറ്റര്‍ and സെന്റ് മേരീസ് പ്രോപോസ്ഡ് മിഷന്‍ ഗ്ലോസ്റ്റെര്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. ജിബിന്‍ വാമറ്റത്തില്‍, ബ്രിസ്റ്റോള്‍ സെന്റ് തോമസ് ഇടവക വികാരി ഫാ.പോള്‍ വെട്ടിക്കാട്ട് , അസിസ്റ്റന്റ് വികാരി ഫാ.

ബിനോയ് മണ്ഡപത്തില്‍, ബൈബിള്‍കലോത്സവം റീജിയണ്‍ കോര്‍ഡിനേറ്റര്‍സ് ആയ ജോബി പിച്ചാപ്പിള്ളിയുടെയും, തോമസ് ചൂരപൊയ്കയുടെയും നേതൃത്വത്തിലും

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് മിഷന്‍/പ്രോപോസ്ഡ് ട്രസ്റ്റിമാര്‍, മതബോധന ഹെഡ് ടീച്ചേഴ്‌സ് , വിവിധ സബ് കമ്മിറ്റികളുടെയും ന്യൂപോര്‍ട് പ്രോപോസ്ഡ് മിഷനിലെ വോളണ്ടീയര്‍സ് അംഗങ്ങളും , വുമന്‍സ് ഫോറം പ്രതിനിധികളും ന്യൂപോര്‍ട് പ്രോപോസ്ഡ് മിഷനിലെ കത്തോലിക്കാ വിശ്വാസിസമൂഹ ത്തിന്റെയും സഹകരണത്തോടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.


ബൈബിള്‍കലോത്സവത്തിന്റെ മെഗാ സ്‌പോണ്‍സേര്‍സ് Wise Mortgage and insurance Services, Bristol ആണ്.


ആറു മിഷന്‍കളില്‍ നിന്നുംഉള്ള 400 ഇല്‍ പരം മത്സരാത്ഥികളാണ് പങ്കെടുക്കുന്നത്.

റീജിയണല്‍ മത്സരങ്ങളില്‍ വിജയികള്‍ ആയവരാണ് നാഷണല്‍ ലെവല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അര്‍ഹതനേടുന്നത്.

സിംഗിള്‍ ഐറ്റം മത്സരങ്ങളിലും, ഗ്രൂപ്പ് ഐറ്റം മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടിയവരാണ് രൂപത മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അര്‍ഹരാകുന്നത് . ബൈബിള്‍കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയ്ന്റ്‌സ് കരസ്ഥമാക്കുന്ന ഒന്നും, രണ്ടും , മൂന്നും സ്ഥാനം നേടുന്ന മിഷനു ഈ വര്ഷം മുതല് റോളിങ് ട്രോഫി നല്‍കി ആദരിക്കുന്നതാണ്.

ഓവറോള്‍ ചാംപ്യന്‍സിനു അബ്രഹാം ആന്‍ഡ് അന്നാമ്മ ചൂരപൊയ്ക മെമ്മോറിയല്‍ ട്രോഫിയും ഓവറോള്‍ റണ്ണേഴ്‌സ് അപ് മാത്യു ചെട്ടിയാകുന്നേല്‍ മെമ്മോറിയല്‍ ട്രോഫിയും മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് ചെട്ടിപ്പറമ്പില്‍ ഫാമിലി വക ട്രോഫിയും നേടാവുന്നതാണ് .

ഒക്ടോബര്‍ 21 ന് രാവിലെ 09:15 ന് ബൈബിള്‍ പ്രതിഷ്ഠയോടെ ആരംഭിച്ച് ,ഒമ്പതോളം സ്റ്റേജ് കളില്‍ പത്തുമണിക്ക് മത്സരങ്ങള്‍ ഒരേസമയം ആരംഭിച്ചു, വിവിധ മത്സരങ്ങള്‍ക്കു ശേഷം വൈകിട്ട് 06:00 pm നു സമ്മാനദാനതോടുകൂടെ ബൈബിള്‍കലോത്സവം സമാപിക്കും . മിതമായ നിരക്കില്‍ തനിനാടന്‍ ഭക്ഷണങ്ങളും , ഫ്രീ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ക്രമീകരിച്ചിട്ടുള്ളതായി സംഘടകര്‍ അറിയിച്ചിട്ടുണ്ട് .


ഗ്രേറ്റ് ബ്രിട്ടനില്‍ , സൗത്ത് വെയില്‍സില്‍ , ന്യൂപോര്‍ട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍ ന്റെ നേതൃത്തത്തില്‍ നടത്തപെടുന്ന ബൈബിള്‍കലോത്സവത്തിലും അനുബന്ധ പരിപാടികളിലും പങ്കുചേര്‍ന്നു കത്തോലിക്കാ സഭയോട് ചേര്‍ന്ന് നിന്ന് കൊണ്ട് വിശ്വാസത്തില്‍ ആഴപ്പെടുവാനും വരും തലമുറയിലേക്കു ദൈവികവിശ്വാസം പകര്‍ന്നുനല്‍കുവാനും വിശ്വാസികള്‍ എല്ലാവരെയും ഒക്ടോബര് മാസം 21 ന് ന്യൂപോര്‍ട്ടിലേക്കു ക്ഷണിക്കുന്നു.

(ന്യൂപോര്‍ട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍ ട്രസ്റ്റീസ് പ്രിന്‍സ് ജോര്‍ജ് മാങ്കുടിയില്‍07533 062524), റെജി ജോസഫ് വെള്ളച്ചാലില്‍07828 412724). ബൈബിള്‍കലോത്സവമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് കോ ഓര്‍ഡിനേറ്റര്‍സ് ആയ ( ജോബി പിച്ചാപ്പിള്ളില്‍ 07460 329660, തോമസ് ചൂരപൊയ്കയില്‍ 07853 907429) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

ബൈബിള്‍കലോത്സവവേദി :

St. Julian's High School

Heather Road,

Newport

NP19 7XU

Other News in this category4malayalees Recommends