കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആഭിമുഖ്യത്തില്‍ മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 121ാമത് ഓര്‍മ്മപ്പെരുന്നാള്‍ 2023 നവംബര്‍ 2, 3 തീയതികളില്‍ നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വെച്ച് ഭക്തിപുരസ്സരം കൊണ്ടാടി. ണ്ടപെരുന്നാളിനോടനുബന്ധിച്ച് 2!ാം തീയതി വൈകിട്ട് നടന്ന സന്ധ്യാനമസ്‌ക്കാരത്തിനും, ഭക്തിനിര്‍ഭരമായ റാസയ്ക്കും, 3!ാം തീയതി വെള്ളിയാഴ്ച്ച രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്കും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കണ്ടനാട് (ഈസ്റ്റ്) ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. തോമസ് മാര്‍ അത്തനേഷ്യസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കുവൈറ്റ് മഹാ ഇടവക വികാരി ഫാ. ഡോ. ബിജു ജോര്‍ജ്ജ് പാറയ്ക്കല്‍, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചന്‍, ഫാ. ഗീവര്‍ഗീസ് ജോണ്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഇടവക ട്രസ്റ്റി ജോജി പി. ജോണ്‍, സെക്രട്ടറി ജിജു പി. സൈമണ്‍, ഭരണസമിതിയംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കിയ പെരുന്നാള്‍ ചടങ്ങുകള്‍ നേര്‍ച്ച വിതരണത്തോടു കൂടി സമാപിച്ചു.