റൂവന്‍ സൈമണ് സ്മരണാഞ്ജലികളര്‍പ്പിച്ച് ലിസ്ബണ്‍ കോഫി ഫെസ്റ്റിവല്‍

റൂവന്‍ സൈമണ് സ്മരണാഞ്ജലികളര്‍പ്പിച്ച് ലിസ്ബണ്‍ കോഫി ഫെസ്റ്റിവല്‍

ശ്രീ റൂവന്‍ സൈമണ്‍ന്റെ സ്മരണാര്‍ത്ഥം സമീക്ഷ യുകെ ലിസ്ബണ്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കോഫി ഫെസ്റ്റിവല്‍ ഹൃദയത്തിലേറ്റു വാങ്ങി ലിസ്ബണ്‍ സമൂഹം


ശ്രീ റൂവന്‍ സൈമണിന്റെ പ്രോജ്വല സ്മരണ ഊഷ്മളത പകര്‍ന്ന ചടങ്ങില്‍ വിവിധയിനം കാപ്പികളുടേയും,രുചിമുകുളങ്ങളുടെയും ഉത്സവാനുഭവത്തിനാണ് നവംബര്‍ 1 ന് ലിസ്ബണിലെ നാഷണല്‍ റാക്കറ്റ് ക്ലബ്ബ് സാക്ഷ്യം വഹിച്ചത്.

ബെല്‍ഫാസ്റ്റ് മലയാളി അസോസിയേഷന്റെ സെക്രട്ടറി ശ്രീ.ജയന്‍ മലയില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമീക്ഷUK ഏരിയാ കോര്‍ഡിനേറ്റര്‍ ബൈജു നാരായണന്‍ പരിപാടിയില്‍ വിശിഷ്ടാത്ഥി ആയിരുന്നു.യുണിറ്റ് പ്രസിഡന്റ് സ്മിതേഷ് ശശിധരന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ യുണിറ്റ് സെക്രട്ടറി വൈശാഖ് മോഹന്‍ സ്വാഗതവും,വൈസ് പ്രസിഡന്റ്‌റ് ആതിര രാമകൃഷ്ണപിള്ള നന്ദിയും ആശംസിച്ചു.


ഹൃദയസ്പര്‍ശിയായ ഒരു ചാരിറ്റി ഫണ്ട് ശേഖരണം കോഫി ഫെസ്റ്റിവലിന്റെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. റൂവന്‍ സൈമണ്‍ന്റെ പേരില്‍ കേരളത്തിലെ ഒരു നിര്‍ധനകുടുംബത്തിന് ഭവനനിര്‍മ്മാണത്തിനായി നടത്തുന്ന ധനസമാഹരണത്തില്‍ പങ്ക് ചേരുക എന്നതായിരുന്നു യൂണിറ്റിന്റെ പ്രാഥമിക ലക്ഷ്യം.പ്രാദേശിക ഐറിഷ് ഗ്രൂപ്പുകളുടെയും സംഘടനകളുടെയും പ്രതിനിധികളും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.


ലിസ്‌ബേണില്‍ നടന്ന സമീക്ഷ കോഫി ഫെസ്റ്റിവല്‍ കേവലം കാപ്പിയുടെയും ഭക്ഷണവിഭവങ്ങളുടെയും ആഘോഷം മാത്രമലമായിരുന്നില്ല മറിച്ച് സമത്വത്തിന്റെയും സഹാനുഭൂതിയുടെയും ഹൃദ്യമായ പ്രകടനം കൂടിയായിരുന്നു. ഈ മഹത്തായ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവര്‍ക്കും സമീക്ഷ ലിസ്ബണ്‍ യുണിറ്റ് സംഘാടകര്‍ നന്ദി രേഖപ്പെടുത്തി. യൂണിറ്റിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ന്നും ഏവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായി യൂണിറ്റ് ഭാരവാഹികളായ വൈശാഖ് മോഹന്‍ (യൂണിറ്റ് സെക്രട്ടറി) സ്മിതേഷ് ശശിധരന്‍ (പ്രസിഡന്റ്) മനു മംഗലം (ട്രഷറര്‍) എന്നിവര്‍ അറിയിച്ചു.

വാര്‍ത്ത :

ഉണ്ണികൃഷ്ണന്‍ ബാലന്‍Other News in this category4malayalees Recommends