ലോക മലയാളികള്‍ക്ക് ക്രിസ്തുമസ് പുതുവത്സരാശംസകളുമായി ഡോ. കല ഷഹി, ജോര്‍ജ് പണിക്കര്‍, രാജന്‍ സാമുവേല്‍ ടീം

ലോക മലയാളികള്‍ക്ക് ക്രിസ്തുമസ് പുതുവത്സരാശംസകളുമായി ഡോ. കല ഷഹി, ജോര്‍ജ് പണിക്കര്‍, രാജന്‍ സാമുവേല്‍ ടീം
വാഷിംഗ്ടണ്‍: ത്യാഗത്തിന്റേയും സ്‌നേഹത്തിന്റേയും സന്ദേശവുമായി 2023 ക്രിസ്തുമസും, 2024 പുതുവത്സരവും മാറട്ടെ എന്ന് ഫൊക്കാന 2023 2024 ഫൊക്കാന നേതൃത്വത്തിലേക്ക് മത്സരിക്കുന്ന ഡോ. കല ഷഹി ടീം ആശംസിച്ചു.


നമ്മെ ഉപദ്രവിക്കുന്നവരോടും ദ്രോഹിക്കുന്നവരോടും ക്ഷമിക്കാനും അവരെ സ്‌നേഹിക്കാനും കഴിയുമ്പോഴാണ് മാനുഷിക തലത്തില്‍ നിന്നും ദൈവിക തലത്തിലേക്ക് നാം ഉയരുന്നത്. അതിന് മനുഷ്യന് സാധിക്കും എന്ന് പഠിപ്പിച്ചത് യേശുക്രിസ്തുവും അദ്ദേഹത്തിന്റെ സന്ദേശങ്ങളുമാണ്. അദ്ദേഹത്തിന്റെ സമീപനവും ക്ഷമയും ഒട്ടേറെ യാതനകള്‍ സഹിക്കാന്‍ ലോകത്തെ സഹായിച്ചു.


ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്കു വന്ന് മനുഷ്യരോടൊപ്പം കഴിഞ്ഞതിന്റെ മഹനീയ സ്മരണകള്‍ ഉയരുന്ന വേളയാണ് ക്രിസ്മസ് എന്നും, അതിന്റെ സന്ദേശം ലോകം മുഴുവന്‍ പരക്കട്ടെ എന്നും ഫൊക്കാന 2024 26 പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ കല ഷഹി പറഞ്ഞു. മനുഷ്യന് നവജീവനും പ്രത്യാശയും നല്‍കുന്ന ആ പുണ്യ നിമിഷങ്ങളിലെങ്കിലും ഹൃദയം വിശാലമാക്കാനും സ്‌നേഹവും കാരുണ്യവും അതില്‍ നിറയ്ക്കാനും നമുക്ക് തീര്‍ച്ചയായും കഴിയണം.


ദുരന്തങ്ങളില്‍ നിന്നും ദുര്‍വിധികളില്‍ നിന്നും അങ്ങനെ മോചനം നേടാമെന്നും ക്രിസ്തു നമ്മെ പഠിപ്പിക്കുന്നുവെന്ന് ഫൊക്കാന 2024 26 ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍ പറഞ്ഞു. ഫൊക്കാനയുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും, സ്‌നേഹിതര്‍ക്കും ഡോ കല ഷഹി ടീമിന്റെ ക്രിസ്തുമസ് പുതുവത്സര ആശംസകള്‍ അറിയിക്കുന്നതായി സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സാമുവേല്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോര്‍ജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പില്‍, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മന്‍, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമന്‍സ് ഫോറം ചെയര്‍ സ്ഥാനാര്‍ത്ഥി നിഷ എറിക്, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ബെന്‍ പോള്‍, ലിന്റോ ജോളി, റോയ് ജോര്‍ജ്, പ്രിന്‍സണ്‍ പെരേപ്പാടന്‍, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ എന്നിവര്‍ അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. കല ഷഹി 202 359 8427.

Other News in this category



4malayalees Recommends