സംയുക്ത ക്രിസ്മസ് കരോള്‍ അഘോഷിച്ചു

സംയുക്ത ക്രിസ്മസ് കരോള്‍ അഘോഷിച്ചു
ബ്രിസ്‌റ്റോള്‍ ; ബ്രിസ്‌റ്റോളിലുള്ള എപ്പിസ്‌കോപ്പല്‍ സഭയുടെ (മലയാളം) ആഭിമുഖ്യത്തില്‍ 2014 മുതല്‍ നടത്തിവരാറുള്ള സംയുക്ത ക്രിസ്മസ് കരോള്‍ സംഗമം ഗ്ലോറിയ 2023 എന്ന പേരില്‍ ഡിസംബര്‍ 26ാം തിയതി ചൊവ്വാഴ്ച സെന്റ് തോമസ് മാര്‍ത്തോമാ ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ പള്ളിയങ്കണത്തില്‍ നടത്തപ്പെട്ടു.

ബ്രിസ്റ്റോളിലുള്ള ആറ് ഗായക സംഘങ്ങളും വൈദീകരും സംബന്ധിച്ച് ഈ കരോള്‍സംഗമം ഏറെ അവിസ്മരണീയമായി. ഗായക സംഘങ്ങളുടെ ഗാനങ്ങളില്‍ സ്വര്‍ഗ്ഗീയ സംഗീതം ഉതിര്‍പ്പിക്കുന്ന വേദിയായി.

സെന്റ് തോമസ് മാര്‍ത്തോമാ വികാരി റവ . സനോജ് ബാബു മാത്യു, അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ റവ ഫാ മാത്യു എബ്രഹാം പാലത്തിങ്കല്‍ ക്രിസ്മസ് സന്ദേശം നല്‍കി.

റവ. ഫാ സജി എബ്രഹാം (സെന്റ് സ്റ്റീഫന്‍ ക്‌നാനായ ചര്‍ച്ച് )

റവ ഫാ ജോണ്‍ വര്‍ഗീസ് മന്നം ചേരില്‍( സെന്റ് മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് )

റവ ഫാ എല്‍ദോസ് കെ ജി(മാര്‍ ബസേലിയസ് യല്‍ദോ ജാകോബൈറ്റ് ചര്‍ച്ച്)

റവ ഫാ പോള്‍ ഓലിക്കല്‍ (സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ച്)

റവ ഫാ വര്‍ഗീസ് റ്റി മാത്യു (ഓര്‍ത്തഡോക്‌സ് യുകെ യൂറോപ് ഡയസി സെക്രട്ടറി)

എന്നിവര്‍ പ്രാര്‍ത്ഥനകളും ആശംസകളും നടത്തി.

മുന്നൂറോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ സംഗീതസന്ധ്യയുടെ കണ്‍വീനറായിരുന്ന ശ്രീ സാനു ശംഖുവേല്‍ സ്വാഗതവും ശ്രീ സാം കെ വറുഗീസ് നന്ദിയും രേഖപ്പെടുത്തി.

Other News in this category4malayalees Recommends