നരേന്ദ്രമോദിയെ അപഹസിച്ച മന്ത്രിമാര്‍ക്കെതിരെ മാലിദ്വീപില്‍ പ്രതിഷേധ പ്രകടനങ്ങള്‍; ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ

നരേന്ദ്രമോദിയെ അപഹസിച്ച മന്ത്രിമാര്‍ക്കെതിരെ മാലിദ്വീപില്‍ പ്രതിഷേധ പ്രകടനങ്ങള്‍; ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ
പ്രധാനമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ മാലിദ്വീപ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ച് ഇന്ത്യ . ഇന്ത്യക്കെതിരെ തിരിഞ്ഞ മാലിദ്വീപ് ഭരണകൂടത്തിനെതിരെ ദ്വീപിലുള്ളവര്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ചൈനയുമായി രാജ്യം അടുക്കുന്നതില്‍ എതിര്‍പ്പുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപഹസിച്ച മന്ത്രിമാര്‍ക്കെതിരെ മാലദ്വീപിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. എന്നാല്‍, പ്രതിഷേധങ്ങള്‍ അവഗണിച്ച് മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സു ചൈനയിലെത്തി. നേരത്തെ നിശ്ചയിച്ച അഞ്ചു ദിവസത്തെ പര്യടനത്തില്‍ സുപ്രധാന കരാറുകള്‍ ഒപ്പിടുമെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.

മാലദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷഹീബ് ആണ് ഇന്ന് രാവിലെ വിദേശകാര്യ മന്ത്രാലയത്തിലെത്തിയത്. പ്രധാനമന്ത്രിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ പരാമര്‍ശത്തില്‍ മാലദ്വീപ് ഹൈക്കമ്മീഷണറെ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്ന് മന്ത്രിമാര്‍ക്കെതിരായി സ്വീകരിച്ച നടപടി മാലദ്വീപ് ഹൈക്കമ്മീഷണര്‍ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചു. മിനിറ്റുകള്‍ക്കകം ഹൈക്കമ്മീഷണര്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും മടങ്ങി. നരേന്ദ്ര മോദിക്കെതിരെയുള്ള മാലദ്വീപ് മന്ത്രിയുടെ പരാമര്‍ശം വിവാദമായതിനു പിന്നാലെ മൂന്ന് മന്ത്രിമാരെ മാലദ്വീപ് സസ്‌പെന്റ് ചെയ്തിരുന്നു.



Other News in this category



4malayalees Recommends