ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കില്‍ നെതന്യാഹുവിനെ താഴെയിറക്കുമെന്ന ഭീഷണിയുമായി ഇസ്രായേല്‍ മന്ത്രി

ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കില്‍ നെതന്യാഹുവിനെ താഴെയിറക്കുമെന്ന ഭീഷണിയുമായി ഇസ്രായേല്‍ മന്ത്രി
ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കില്‍ ബന്യാമിന്‍ നെതന്യാഹൂ സര്‍ക്കാരിനെ താഴെയിറക്കുമെന്ന ഭീഷണിയുമായി ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍. എക്‌സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ബന്ദികളെ മോചിപ്പിക്കുന്നതിനായി ഹമാസുമായി നിരുത്തരവാദപരമായ കരാറിലാണ് നെതന്യാഹൂ ഏര്‍പ്പെടുന്നതെങ്കില്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്നാണ് ഭീഷണി.

ഒത്സ്മ യെഹൂദിത് പാര്‍ട്ടി അംഗമായ ഇറ്റാമര്‍ ബെന്‍ ഗ്വിര്‍. ഗ്വിറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ബന്ദികളെ തിരിച്ചെത്തിക്കാനുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് യാര്‍ ലാപിഡ് രംഗത്തെത്തി.

കഴിഞ്ഞ 116 ദിവസത്തിനിടെ നിരവധി ബന്ദികളെ കുടുംബങ്ങളെ താന്‍ കണ്ടു. അവരോടെല്ലാം സര്‍ക്കാര്‍ സുരക്ഷിതമായി ബന്ദികളെ തിരിച്ചെത്തിക്കുമെന്നാണ് പറഞ്ഞത്. ബന്ദികളോടും അവരുടെ കുടുംബാംഗങ്ങളോടും എപ്പോഴും ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends