സ്വദേശിവത്കരണം കര്‍ശനമാക്കി യുഎഇ ; മൂന്നു വര്‍ഷത്തിനകം നാലായിരം സ്വദേശികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി

സ്വദേശിവത്കരണം കര്‍ശനമാക്കി യുഎഇ ; മൂന്നു വര്‍ഷത്തിനകം നാലായിരം സ്വദേശികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി
മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ ഏറെയുള്ള ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സ്വദേശിവത്ക്കരണം കര്‍ശനമാക്കാന്‍ സ്വദേശിവല്‍ക്കരണ മന്ത്രാലയം. നാഫിസുമായി സഹകരിച്ചുള്ള നിയമനങ്ങള്‍ക്ക് ടീച്ചേഴ്‌സ് എന്ന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്വദേശി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഈ വര്‍ഷം മുതല്‍ ആയിരം സ്വദേശികള്‍ക്ക് വിദ്യാലയങ്ങളില്‍ നിയമനം നല്‍കും. നാലു ഘട്ടങ്ങളായുള്ള പ്രക്രിയയിലൂടെ 2027 ആകുമ്പോഴേക്കും നാലായിരം സ്വദേശികള്‍ക്ക് സ്വകാര്യ സ്‌കൂളുകളിലും ഉന്നത വിദ്യാഭ്യാത സ്ഥാപനങ്ങളിലും തൊഴില്‍ നല്‍കണം. അധ്യാപക അധ്യാപേകതര തസ്തികകളിലാകും നിയമനം.

Other News in this category



4malayalees Recommends