ഇറാന്‍ കേന്ദ്രങ്ങളിലെ 30 മിനിറ്റ് നീണ്ട വ്യോമാക്രമണം ; ജോര്‍ദാന്‍ ആക്രമണങ്ങള്‍ക്കുള്ള ആദ്യ മറുപടിയെന്ന് അമേരിക്ക

ഇറാന്‍ കേന്ദ്രങ്ങളിലെ 30 മിനിറ്റ് നീണ്ട വ്യോമാക്രമണം ;  ജോര്‍ദാന്‍ ആക്രമണങ്ങള്‍ക്കുള്ള ആദ്യ മറുപടിയെന്ന് അമേരിക്ക
ജോര്‍ദാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമത്തിന് പ്രതികാരവുമായി അമേരിക്ക. ഇറാഖിലെയും സിറിയയിലെയും ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ കേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. സിറിയയിലേയും ഇറാഖിലേയും 85 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ബോംബര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം.

30 മിനിറ്റ് നീളുന്നതായിരുന്നു അമേരിക്കയുടെ തിരിച്ചടി. ഇതിനുശേഷം യുദ്ധവിമാനങ്ങള്‍ മടങ്ങി. ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമാണിതെന്നും ആക്രമണം തുടരുമെന്നുമാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

ഞായറാഴ്ച ജോര്‍ദാനിലെ ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ 40 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുള്ള മറുപടിയാണ് സിറിയയിലെയും ഇറാഖിലെയും കേന്ദ്രങ്ങളിലെ ആക്രമണമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. അമേരിക്കന്‍ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ജോ ബൈഡന്‍ പ്രതികരിച്ചു.

വ്യോമാക്രമണത്തില്‍ ലക്ഷ്യമിട്ടത് അമേരിക്കന്‍ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ലക്ഷ്യം കാണുന്നതുവരെ ആക്രമണം തുടരുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

Other News in this category



4malayalees Recommends