ഉദ്ഘാടനത്തിനൊരുങ്ങി അബുദാബിയിലെ ഹിന്ദുക്ഷേത്രം; ഈ മാസം 14ന് പ്രധാനമന്ത്രി മോദി ഭക്തര്‍ക്ക് സമര്‍പ്പിക്കും

ഉദ്ഘാടനത്തിനൊരുങ്ങി അബുദാബിയിലെ ഹിന്ദുക്ഷേത്രം; ഈ മാസം 14ന് പ്രധാനമന്ത്രി മോദി ഭക്തര്‍ക്ക് സമര്‍പ്പിക്കും
ഭക്തര്‍ക്ക് സമര്‍പ്പിക്കാനൊരുങ്ങി അബുദാബിയിലെ ഹിന്ദുക്ഷേത്രം. ഈ മാസം 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭക്തര്‍ക്ക് ക്ഷേത്രം സമര്‍പ്പിക്കും. യു.എ.ഇ. ഭരണാധികാരികളടക്കം ഒട്ടേറെ അറബ് പ്രമുഖര്‍ പങ്കെടുക്കും. ഈ മാസം 10 മുതല്‍ 21 വരെ ഫെസ്റ്റിവല്‍ ഓഫ് ഹാര്‍മണി എന്ന പേരില്‍ പ്രധാന ആഘോഷപരിപാടികള്‍ നടക്കും.

ഓണ്‍ലൈന്‍ വഴി ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 18ന് പ്രവേശനം നല്‍കും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ. യിലുള്ളവര്‍ മാര്‍ച്ച് ഒന്നുമുതല്‍ മാത്രമേ ക്ഷേത്ര സന്ദര്‍ശനത്തിന് ശ്രമിക്കാവൂയെന്ന് ബാപ്‌സ് ക്ഷേത്ര മേധാവി സ്വാമി ബ്രഹ്മവിഹാരിദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

അബുദാബി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് 2018 ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന് ശിലയിട്ടത്. ദുബായ്അബുദാബി ഹൈവേയിലെ അബു മുറൈഖയില്‍ 27 ഏക്കര്‍ സ്ഥലത്ത് പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളും കൊണ്ടാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.

യു.എ.ഇ.യിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധാനം ചെയ്യുന്ന ഏഴ് ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ 14ന് രാവിലെ നടക്കും.ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് ഉദ്ഘാടന ദിനത്തില്‍ പ്രവേശനം.

Other News in this category



4malayalees Recommends