അഭിഷേകാഗ്നി ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച

അഭിഷേകാഗ്നി ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച
വലിയ നോമ്പിനോടനുബന്ധിച്ച് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 17ാം തിയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ അഭിഷേകാഗ്നി യുകെ ടീം നയിക്കും.

കുരിശിന്റെ വഴി പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദൈവ്തുതി ആരാധന, സ്പിരിച്വല്‍ ഷെയറിങ് ,ദിവ്യ കാരുണ്യ ആരാധനയും രോഗ സൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

ക്രൈസ്തവ വിശ്വാസത്തിന്റെ ആത്മീയ ആഘോഷത്തിലേക്ക് ഈസ്റ്ററിന് വേണ്ടി ഒരുക്കുവാന്‍ കുടുംബാംഗങ്ങളുമായി പങ്കെടുക്കുവാന്‍ സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു. കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ശുശ്രൂഷയുണ്ടായിരിക്കും.

കണ്‍വെന്‍ഷന്‍ നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്

ക്രിസ്റ്റ് ദി കിങ് കാതലിക് പാരിഷ്

455 ചിന്‍ഫോര്‍ഡ് റോഡ്, ലണ്ടന്‍ E4 8SP

സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും.

അടുത്ത പട്ടണങ്ങളില്‍ നിന്നുള്ള ബസുകളുടെ നമ്പര്‍ 34,97,215

സ്റ്റേഷന്‍ ; വാല്‍ത്തസ്റ്റണ്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് ; 07886460571, 07903867625

Other News in this category



4malayalees Recommends