വീസ അപേക്ഷയ്‌ക്കൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് രേഖകള്‍ നല്‍കേണ്ട

വീസ അപേക്ഷയ്‌ക്കൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് രേഖകള്‍ നല്‍കേണ്ട
വീസ പുതുക്കുന്നതോടൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ഡിജിറ്റലായി അപ്ലോഡ് ചെയ്യുന്ന പദ്ധതിക്ക് അബുദാബിയില്‍ നാളെ തുടക്കമാകും. നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്‌സ് സെക്യൂരിറ്റി അതോറിറ്റി അറിയിച്ചു. വീസ അപേക്ഷയോടൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി രേഖകള്‍ നല്‍കുന്നതായിരുന്നു നിലവിലെ രീതി.

ഡിജിറ്റലായി വ്യക്തിഗത ഫയലില്‍ അപ്‌ഡേറ്റാവുന്നതിനാല്‍ പ്രത്യേകമായി രേഖ സമര്‍പ്പിക്കേണ്ടതില്ല. പൊതുജന സേവനം കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും നല്‍കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരം. യുഎഇയില്‍ അബുദാബിയിലാണ് ആദ്യമായി ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയത്.

Other News in this category



4malayalees Recommends