അബുദാബിയില്‍ ക്രിക്കറ്റ് കളിക്കിടെ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു

അബുദാബിയില്‍ ക്രിക്കറ്റ് കളിക്കിടെ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു
ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കേ മലയാളി യുവാവ് അബുദാബിയില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ചാലക്കണ്ടി പറമ്പില്‍ വിപിന്‍ (39) ആണ് മിരിച്ചത്. ജെമിനി ബില്‍ഡിങ് മെറ്റീരിയല്‍സില്‍ അജ്മാന്‍ ശാഖയില്‍ കൗണ്ടര്‍ സെയില്‍ എക്‌സിക്യൂട്ടീവായിരുന്നു.

കമ്പനി ജീവനക്കാര്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനായി അബുദാബിയില്‍ എത്തിയതാണ് .കളിച്ചുകൊണ്ടിരിക്കേ കുഴഞ്ഞുവീണ വിപിനെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബാലന്റെയും യശോധയുടേയും മകനാണ്. ഭാര്യ ആതിരയും മകള്‍ വാമികയും യുഎഇയില്‍ എത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ.

സംസ്‌കാരം പിന്നീട് നാട്ടില്‍

Other News in this category



4malayalees Recommends