യുഎഇയിലെ സ്‌കൂളുകള്‍ക്ക് മൂന്നാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു

യുഎഇയിലെ സ്‌കൂളുകള്‍ക്ക് മൂന്നാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു
യുഎഇയിലെ സ്‌കൂളുകള്‍ക്ക് മൂന്നാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 25ന് ആരംഭിക്കുന്ന ഇടവേള ഏപ്രില്‍ 14 ന് അവസാനിക്കും. റമദാന്‍, ഈദുല്‍ ഫിത്തര്‍ എന്നിവയോടനുബന്ധിച്ചാണ് ഇടവേള.

2024-2025 അധ്യയന വര്‍ഷത്തേക്ക് അംഗീകരിച്ച യുഎഇ സ്‌കൂള്‍ കലണ്ടര്‍ പ്രകാരമാണ് അവധിക്കാല ദിനങ്ങള്‍ നിശ്ചയിച്ചതെന്നും ക്ലാസുകള്‍ ഏപ്രില്‍ 15ന് പുനരാരംഭിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. റമദാന്‍ മാസം ഏതാണ്ട് പകുതിയാവുമ്പോള്‍ ആരംഭിക്കുന്ന അവധിക്കാലം ചെറിയ പെരുന്നാള്‍ കഴിഞ്ഞ് അഞ്ചു ദിവസം കൂടി നീണ്ടുനില്‍ക്കും.-മാസപ്പിറവി ദൃശ്യമാവുന്നതിന് അനുസരിച്ച് ഒരു ദിവസത്തെ വ്യത്യാസം ഉണ്ടാവാമെങ്കിലും മാര്‍ച്ച് 11ന് റമദാന്‍ മാസം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ എട്ടിന് റമദാന്‍ വ്രതാരംഭം അവസാനിച്ച് ഏപ്രില്‍ 9 ന് ആയിരിക്കും ഈദുല്‍ ഫിത്വര്‍. ജനുവരി രണ്ടിന് ആരംഭിച്ച രണ്ടാം സെമസ്റ്ററില്‍ 59 അധ്യയന ദിനങ്ങള്‍ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

Other News in this category



4malayalees Recommends