പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു ; ഭര്‍ത്താവ് കസ്റ്റഡിയില്‍

പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു ; ഭര്‍ത്താവ് കസ്റ്റഡിയില്‍
തിരുവനന്തപുരം വിളവൂര്‍ക്കലില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വിളവൂര്‍ക്കല്‍ പാവച്ചക്കുഴി തേവിക്കോണം ആഞ്ജനേയംവീട്ടില്‍ ഷീജ(41) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ജയശങ്കറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

മെഡിക്കല്‍കോളേജില്‍ ചികിത്സയിലിരിക്കേ ഇന്ന് വെളുപ്പിനാണ് ഷീജ മരിച്ചത്. ഭര്‍ത്താവിന്റെ മാനസിക പീഡനമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ബന്ധുക്കള്‍ പൊലീസില്‍ മൊഴി നല്‍കിയത്.

ഓട്ടോ ഡ്രൈവറാണ് ജയശങ്കര്‍. മലയിന്‍കീഴ് പൊലീസാണ് ജയശങ്കറിനെ കസ്റ്റഡിയിലെടുത്തത്. വീട്ടില്‍വെച്ചാണ് ഷീജ മണ്ണെണ്ണ ശരീരത്തിലൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

Other News in this category



4malayalees Recommends