ഫോണ്‍ വഴി തട്ടിപ്പ് ; 494 പേര്‍ ദുബൈ പൊലീസ് പിടിയില്‍

ഫോണ്‍ വഴി തട്ടിപ്പ് ; 494 പേര്‍ ദുബൈ പൊലീസ് പിടിയില്‍
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എമിറേറ്റില്‍ ബാങ്ക് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഫോണ്‍ വഴി തട്ടിപ്പ് നടത്തിയ 494 പേരെ ദുബൈ പൊലീസ് പിടികൂടി.

406 ഫോണ്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വലിയ സംഘത്തെ ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം വലയിലാക്കിയത്.

ബാങ്ക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഉപഭോക്താക്കളെ വിളിച്ചാണ് തട്ടിപ്പുകള്‍ നടന്നത്. ഫോണ്‍ കോളുകള്‍ക്ക് പുറമേ ഇ മെയിലുകളും എസ്എംഎസും സമൂഹ മാധ്യമ ലിങ്കുകളും ഉപയോഗിച്ച് ഉപഭോക്താക്കളുടെ വിവരങ്ങള്‍ തട്ടിയെടുക്കാന്‍ ശ്കമം നടന്നിട്ടുണ്ട്.

Other News in this category



4malayalees Recommends