ബേസിംഗ്‌സ്‌റ്റോക്ക് ഹാംപ്‌ഷെയറിലെ സെന്റ് മാര്‍ക്‌സ് ക്‌നാനായ ചര്‍ച്ചിന്റെ വലിയ പെരുന്നാള്‍ ആഘോഷം ഈമാസം 28ന്

ബേസിംഗ്‌സ്‌റ്റോക്ക് ഹാംപ്‌ഷെയറിലെ സെന്റ് മാര്‍ക്‌സ് ക്‌നാനായ ചര്‍ച്ചിന്റെ വലിയ പെരുന്നാള്‍ ആഘോഷം ഈമാസം 28ന്
ബേസിംഗ്‌സ്‌റ്റോക്ക് ഹാംപ്‌ഷെയറിലെ സെന്റ് മാര്‍ക്‌സ് ക്‌നാനായ ചര്‍ച്ചില്‍ വിശുദ്ധനായ മര്‍ക്കോസ് ഏവന്‍ഗേലിസ്ഥയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ദേവാലയത്തിന്റെ മൂന്ന്മത് ഓര്‍മ്മ പെരുന്നാള്‍ ഈമാസം 28ന് ഞായറാഴ്ച ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ വിപുലമായി കൊണ്ടാടും. വിശുദ്ധകുര്‍ബ്ബാനയിലും റാസയിലും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയിലും മറ്റു പെരുന്നാള്‍ ചടങ്ങുകളിലും വന്ന് പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.


ഉച്ചയ്ക്ക് 1:15ന് കൊടിയേറ്റ്, 1.30pm ന് പ്രഭാത പ്രാര്‍ത്ഥന, രണ്ടു മണിക്ക് Vicar Rev:Fr:Saji Abraham Kochethu മുഖ്യകാര്‍മ്മികനാകുന്ന വിശുദ്ധ കുര്‍ബ്ബാന, മൂന്നു മണിക്ക് മദ്ധ്യസ്ഥ പ്രാര്‍ത്ഥന, നാലു മണിക്ക് റാസ, 4.30ന് സ്‌നേഹ വിരുന്ന്, 5.30ന് ഹാവെസ്റ്റ് ഫെസ്റ്റിവല്‍, 6.30ന് ആശിര്‍വാദം എന്നിവയാണ് നടക്കുക.


പ്രാര്‍ത്ഥനയോടും ഭക്തിയോടും കൂടെ ആദിയോടന്തം ശുശ്രൂഷയില്‍ എല്ലാവരും സംബന്ധിക്കണം. എല്ലാവരെയും ദേവാലയത്തില്‍ കൃത്യം 1:15ന് എത്താന്‍ ശ്രദ്ധിക്കണമെന്ന് ഓര്‍മിപ്പിക്കുന്നു.


Also big Thank's to Manoj Abraham & family


(Aldershort) Valadithara house for sponsoring our valiyaperunnal service 2024


ദേവാലയത്തിന്റെ വിലാസം


St. Mark's Church, Homesteads Road, Kempshot, Basingstock, Hampshire, RG22 5LQ

Notes:

വിശുദ്ധ കുര്‍ബ്ബാന എല്ലാ മാസവും നാലാം ഞായറാഴ്ചയാണ്.



Hampshire and Berkshire പരിസരപ്രദേശങ്ങളായ (Basingstoke, Reading, Newburey, Swindon, Aldershot, Woking, slough, Southamption, bournemouth, Portsmouth ) തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്ന ക്‌നാനായ സമുദായ അംഗങ്ങള്‍ ഈ ഇടവകയില്‍ കൂടിവരുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക


Trustee: Abymon Jacob 07577 738234


Secretary: Jomon Abraham 07944397832




Other News in this category



4malayalees Recommends