ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി 'പരിശുദ്ധാത്മ അഭിഷേക ധ്യാനം' സംഘടിപ്പിക്കുന്നു. 2024 മെയ് 9 മുതല്‍ 19 വരെ ഒരുക്കുന്ന ഓണ്‍ലൈന്‍ റിട്രീറ്റില്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ നേതൃത്വം വഹിക്കും.
'കര്‍ത്താവിന്റെ ആത്മാവ് എന്റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കുവാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു'.ലുക്കാ 4:18
ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയ SH, റവ.ഡോ. ടോം ഓലിക്കരോട്ട്, റവ.ഫാ.ജോ മൂലച്ചേരി V C , ഫാ. ജെയിംസ് കോഴിമല, ഫാ. ജോയല്‍ ജോസഫ്, ഫാ. ജോസഫ് മുക്കാട്ട്, ഫാ. ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് O C D, ഫാ ഷൈജു കറ്റായത്ത്, റവ.ഫാ. സെബാസ്റ്റ്യന്‍ വെള്ളമത്തറ, ഫാ. ജോണ്‍ വെങ്കിട്ടക്കല്‍, ഫാ.സെബാസ്റ്റ്യന്‍ വര്‍ക്കി CMI, ഫാ. ജോജോ മഞ്ഞളി CMI തുടങ്ങിയ അഭിഷിക്ത ധ്യാനഗുരുക്കള്‍ വിവിധ ദിനങ്ങളിലായി തിരുവചന ശുശ്രുഷകള്‍ക്കു നേതൃത്വം വഹിക്കും.
ചിന്തയിലും, പ്രവര്‍ത്തിയിലും,ശുശ്രൂഷകളിലും കൃപകളുടെയും, നന്മയുടെയും, കരുണാദ്രതയുടെയും അനുഗ്രഹ വരദാനമാണ് പരിശുദ്ധാത്മ അഭിഷേകം. ദൈവീക മഹത്വവും, സാന്നിദ്ധ്യവും അനുഭവിക്കുവാനും, അനുകരണീയമായ ജീവിതം നയിക്കുന്നതിനും ഉള്ള കൃപകളുടെ ശുശ്രുഷകളാണ് ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത ധ്യാന പരമ്പരയിലൂടെ വിഭാവനം ചെയ്യുന്നത്.
മെയ് 9 മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ പരിശുദ്ധാത്മ അഭിഷേക ധ്യാനം വൈകുന്നേരം ഏഴര മണിക്ക് ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച് പ്രെയ്‌സ് & വര്‍ഷിപ്പ്, തിരുവചന ശുശ്രുഷ, ആരാധന തുടര്‍ന്ന് സമാപന ആശീര്‍വ്വാദത്തോടേ രാത്രി ഒമ്പതു മണിയോടെ അവസാനിക്കും.
ദൈവീകമായ പ്രീതിയും, കൃപയും ആര്‍ജ്ജിക്കുവാനും, അവിടുത്തെ സത്യവും നീതിയും മനസ്സിലാക്കുവാനും, അനുഗ്രഹ വേദിയാകുന്ന പരിശുദ്ധാല്മ അഭിഷേക ധ്യാനത്തില്‍ പങ്കു ചേരുവാന്‍ ഏവരെയും k
ZOOM ID: 5972206305 , PASSCODE 1947
Date & Time: May 9th to 19th From 19:3021:00