ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ മെയ് 24 ന് ബാസില്‍ഡനില്‍; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കും

ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ മെയ് 24 ന് ബാസില്‍ഡനില്‍; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കും
ലണ്ടന്‍: ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കും. ബാസില്‍ഡനിലെ ഹോളി ട്രിനിറ്റി ദേവാലയത്തില്‍ വെച്ചാണ് നൈറ്റ് വിജില്‍ ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.


ക്രിസ്തുവില്‍ സ്‌നേഹവും, വിശ്വാസവും, പ്രത്യാശയും അര്‍പ്പിച്ച് രാത്രിയാമങ്ങളില്‍ ത്യാഗപൂര്‍വ്വം ഉണര്‍ന്നിരുന്ന് നടത്തുന്ന പ്രാര്‍ത്ഥനയും, ആരാധനയും,സ്തുതിപ്പും, ക്രിസ്തുവില്‍ അനുരഞ്ജനപ്പെടുവാനും, ദൈവീക കൃപകളും, കരുണയും പ്രാപിക്കുവാനും സഹായകമാവും.


ബാസില്‍ഡനില്‍ വെച്ച് നടത്തപ്പെടുന്ന നൈറ്റ് വിജില്‍, പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ വൈകുന്നേരം ആറരക്ക് ആരംഭിക്കും. വിശുദ്ധ കുര്‍ബ്ബാന, പ്രെയ്‌സ് & വര്‍ഷിപ്പ്, തിരുവചന ശുശ്രുഷ, ആരാധന തുടര്‍ന്ന് സമാപന ആശീര്‍വ്വാദത്തോടെ രാത്രി പതിനൊന്നു മണിക്ക് അവസാനിക്കും . കുമ്പസാരത്തിനും, കൗണ്‍സിലിംഗിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.


പരിശുദ്ധ അമ്മയുടെ വണക്കത്തിനായി തിരുസഭ പ്രത്യേകമായി നീക്കി വെച്ചിരിക്കുന്ന മെയ് മാസത്തില്‍ ക്രമീകരിച്ചിരിക്കുന്ന, അനുഗ്രഹീത ദൈവീക കൃപകളുടെ കലവറയായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

മനോജ് 07848808550മാത്തച്ചന്‍ വിളങ്ങാടന്‍ 07915602258


നൈറ്റ് വിജില്‍ സമയം:

മെയ് 24, വെള്ളിയാഴ്ച, രാത്രി 6:30 മുതല്‍ 11:00 വരെ.

HOLY TRINITY CATHOLIC CHURCH, BASILDON,SS15 5AD.


Other News in this category4malayalees Recommends