കാണുന്ന ആര്‍ക്കും നെഞ്ചില്‍ ഒരു മിന്നല്‍ പിണര്‍ വരുത്തുന്ന വീഡിയോ;ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച് കാര്‍;ഒടുവില്‍ അത്ഭുതകരമായി രക്ഷപ്പെട്ട് ദമ്പതികള്‍

കാണുന്ന ആര്‍ക്കും നെഞ്ചില്‍ ഒരു മിന്നല്‍ പിണര്‍ വരുത്തുന്ന വീഡിയോ;ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച് കാര്‍;ഒടുവില്‍ അത്ഭുതകരമായി രക്ഷപ്പെട്ട് ദമ്പതികള്‍

അമിത വേഗതയും അശ്രദ്ധയോടെ വാഹനമോടിക്കലുമൊക്കെയാണ് റോഡപകടങ്ങള്‍ക്ക് ഒരു പരിധി വരെ കാരണമാകുന്നത്.നമ്മുടെ രാജ്യത്തെ സിസിടിവികളില്‍ ദിനവും പതിയുന്ന അപകട പരമ്പരകള്‍ കണ്ടാല്‍ തന്നെ റോഡിലെ അശ്രദ്ധ എത്രത്തോളമുണ്ടെന്ന് മനസിലാകും. ഈ അവസരത്തിലാണ് ബൈക്ക് യാത്രികരായ ദമ്പതികളെ ബെന്‍സ് എസ് യുവി ഇടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നത്. കാണുന്ന ആര്‍ക്കും നെഞ്ചില്‍ ഒരു മിന്നല്‍ പിണര്‍ വരുത്തുന്ന വീഡിയോയാണിത്.ബൈക്ക് യാത്രക്കാരന്റെ അശ്രദ്ധയാണ് അപകടത്തിന് പിന്നിലെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്. റോഡില്‍ അങ്ങോട്ട് തിരിയണോ അതോ ഇങ്ങോട്ട് തിരിയണോ എന്ന് ആലോചിച്ചിരിക്കുമ്‌ബോഴേക്കും പിറകിലും വാഹനങ്ങള്‍ വരുന്നുണ്ട് എന്ന ഓര്‍മ്മ ആദ്യം വേണമെന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ. ബെംഗലൂരു ഹൈവേയില്‍ വച്ചാണ് സംഭവമുണ്ടായതെന്നാണ് സൂചന.


നേരെയുള്ള റോഡില്‍ വന്ന ബൈക്ക് ആദ്യം വലത്തോട്ട് തിരിച്ച് പിന്നെ ഇടത്തോട്ട് തന്നെ തിരിക്കുന്നതാണ് അപകടം ക്ഷണിച്ചു വരുത്തിയത്. ബൈക്കിന് പിന്നില്‍ പാഞ്ഞെത്തിയ ബെന്‍സ് കാറാണ് ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചത്. ബൈക്കുകാരന്റെ അശ്രദ്ധയും കാറിന്റെ അമിതവേഗവും അപകടത്തിന് പിന്നിലുണ്ടെന്ന് വീഡിയോയില്‍ വ്യക്തമാണ്.

Related News

Other News in this category4malayalees Recommends