മിക്ക സിനിമകളും നായകന്റെ കാഴ്ച്ചപാടിലുള്ളത്, സ്ത്രീകളെ ലൈംഗിക വസ്തുവായി ചിത്രീകരിക്കുന്ന പ്രവണത നിര്‍ത്തണമെന്ന് നിഖില വിമല്‍

മിക്ക സിനിമകളും നായകന്റെ കാഴ്ച്ചപാടിലുള്ളത്, സ്ത്രീകളെ ലൈംഗിക വസ്തുവായി ചിത്രീകരിക്കുന്ന പ്രവണത നിര്‍ത്തണമെന്ന് നിഖില വിമല്‍
ഒട്ടുമിക്ക സിനിമകളും പറയുന്നത് നായകന്റെ കാഴ്ചപ്പാടിലാണെന്ന് നടി നിഖില വിമല്‍. നായികയെ ഒരു ലൈംഗികവസ്തുവായിട്ടോ വെറുതേ പ്രേമിക്കാനായിട്ടോ ആണ് അവതരിപ്പിക്കുന്നത്. ചുരുക്കം സിനിമകള്‍ മാത്രമേ സ്ത്രീകളുടെ കാഴ്ചപ്പാടില്‍ പറഞ്ഞിട്ടുള്ളൂ. എന്നാല്‍ ഇന്ന് അതില്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

സ്ത്രീകളുടെ കഥകള്‍ പറയുന്ന സിനിമകള്‍ തന്നെയും തേടിയെത്താറുണ്ടെന്നും നടി പറയുന്നു . എന്നാല്‍ അവയില്‍ മ്ിക്കതിലും സ്ത്രീകളുടെ ബുദ്ധിമുട്ടും അതിനെതിരേയുള്ള പോരാട്ടവുമൊക്കെയായിരിക്കും പ്രമേയം.

ഇതൊന്നുമല്ലാതെ തികച്ചും സാധാരണ സ്ത്രീകളുടെ കഥകള്‍ കുറവാണ്. അതുപോലെ എല്ലായ്‌പ്പോഴും സ്ത്രീകളെ അബലകളും ചപലകളുമായി കാണിക്കുന്നത് നിര്‍ത്തണം നിഖില കൂട്ടിച്ചേര്‍ത്തു.Other News in this category4malayalees Recommends