സൗദികുവൈത്ത് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു; സൗദി മന്ത്രിസഭയുടെ അംഗീകാരം

സൗദികുവൈത്ത് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു; സൗദി മന്ത്രിസഭയുടെ അംഗീകാരം
സൗദി അറേബ്യക്കും കുവൈത്തിനും ഇടയില്‍ അതിവേഗ ബുളളറ്റ് ട്രെയിന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നല്‍കി. തലസ്ഥാനമായ റിയാദിനും കുവൈത്ത് സിറ്റിക്കും ഇടയിലായിരിക്കും പദ്ധതി നടപ്പിലാക്കുക.

ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നേരത്തെ ഇരു രാജ്യങ്ങളും നടത്തിയിരുന്നു. കഴിഞ്ഞ ജൂണില്‍ പദ്ധതിയുടെ സാധ്യതാ പഠനം നടത്തുന്നതിനുള്ള കരാറിലും സൗദിയും കുവൈത്തും ഒപ്പുവച്ചിരുന്നു. സാധ്യതാ പഠനം പൂര്‍ത്തിയായ സാഹചര്യത്തിലാണ് പദ്ധതിക്ക് സൗദി പച്ചക്കൊടി കാട്ടിയിരിക്കുന്നത്.

സാങ്കേതിക, സാമ്പത്തിക പഠനങ്ങള്‍ ഉള്‍പ്പടെയുളള കാര്യങ്ങള്‍ ഇനി പൂര്‍ത്തിയാക്കേണ്ടതുണ്ട്. സംയുക്തമായിട്ടായിരിക്കും ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കുക. രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ ഫലപ്രദമായ റെയില്‍ ഗതാഗതം പദ്ധതി പ്രദാനം ചെയ്യുമെന്ന് കുവൈത്ത് അഭിപ്രായപ്പെട്ടു. ആറ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയില്‍ പദ്ധതിയെ ഇത് ബാധിക്കില്ലെന്നും കുവൈത്ത് വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും വ്യവസായ ടൂറിസം മേഖലയില്‍ വലിയ പുരോഗതി ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലൂടെ ഉണ്ടാകുമെന്ന് സൗദിയും പ്രതികരിച്ചു.

Other News in this category



4malayalees Recommends