ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കാനും പിഴയടയ്ക്കാനും ടാം

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കാനും പിഴയടയ്ക്കാനും ടാം
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അബുദാബി സര്‍ക്കാരിന്റെ ഡിജിറ്റല്‍ പോര്‍ട്ടലായ ടാമിലൂടെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ അവസരം.

ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ ദമാന്റെ ബേസിക് പ്ലാന്‍ എടുത്തവര്‍ക്കാണ് ഈ സൗകര്യം. കൂടുതല്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ടാം പോര്‍ട്ടല്‍ മുഖേന 15 മിനിറ്റിനകം ഇന്‍ഷുറന്‍സ് പുതുക്കാം. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പുതുക്കാന്‍ വൈകിയതിനുള്ള പിഴയും ഇതിലൂടെ അടയ്ക്കാം.

പോളിസികള്‍ പുതുക്കിയ സ്ഥിരീകരിക്കുന്ന കത്ത് ഇ മെയില്‍ മുഖേന വ്യക്തികള്‍ക്ക് ലഭിക്കും. അയ്യായിരം ദിര്‍ഹത്തില്‍ കുറഞ്ഞ ശമ്പളമുള്ളവര്‍ക്കും നാലായിരം ദിര്‍ഹത്തില്‍ കുറഞ്ഞ ശമ്പളവും താമസ സൗകര്യവും ഉള്ളവര്‍ക്കും അബുദാബി സര്‍ക്കാരിന്റെ പിന്തുണയോടെ നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് അബുദാബി ബേസിക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാന്‍.

Other News in this category4malayalees Recommends