പെരുന്നാള്‍ ; ദുബായില്‍ ആറു ദിവസം സൗജന്യ പാര്‍ക്കിങ്

പെരുന്നാള്‍ ; ദുബായില്‍ ആറു ദിവസം സൗജന്യ പാര്‍ക്കിങ്
പെരുന്നാള്‍ അവധി ദിവസങ്ങളില്‍ ദുബായില്‍ ആറു ദിവസം പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. തിങ്കളാഴ്ച മുതല്‍ ഇസ്ലാമിക മാസം ശവ്വാല്‍ 3 വരെയിരിക്കും സൗജന്യ പാര്‍ക്കിങ്.

പെരുന്നാള്‍ ഈ മാസം 10ന് ആണെങ്കില്‍ 8 മുതല്‍ 12 വരെ പാര്‍ക്കിങ് നിരക്കുകളൊന്നും ഇടാക്കില്ല എന്നാണ് ഇതിനര്‍ത്ഥം. ദുബായില്‍ ഞായറാഴ്ചകളില്‍ പാര്‍ക്കിങ് സൗജന്യമായതിനാല്‍ വാഹനമോടിക്കുന്നവര്‍ക്ക് എമിറേറ്റില്‍ തുടര്‍ച്ചയായി ആറു ദിവസത്തെ സൗജന്യ പാര്‍ക്കിങ് ലഭിക്കും. എങ്കിലും ചന്ദ്രന്റെ ദര്‍ശനത്തെ ആശ്രയിച്ച് 9ന് പെരുന്നാള്‍ വരികയാണെങ്കില്‍ പാര്‍ക്കിങ് അഞ്ച് ദിവസത്തേക്ക് മാത്രമേ സൗജന്യമാകൂ. ശവ്വാല്‍ നാലിന് പണമടച്ചുള്ള പാര്‍ക്കിങ് പുനരാരംഭിക്കും.

Other News in this category4malayalees Recommends