യുഎഇയില്‍ തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസം കനത്ത മഴ

യുഎഇയില്‍ തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസം കനത്ത മഴ
യുഎഇയില്‍ അടുത്താഴ്ച ഇടിയോടുകൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കള്‍ മുതല്‍ ബുധന്‍ വരെ മഴ ഉണ്ടാകുമെങ്കിലും ചൊവ്വാഴ്ച അതിശക്തമാകുമെന്നാണ് പ്രവചനം.

തിങ്കളാഴ്ച വൈകീട്ട് 7ന് കാറ്റിന്റെ അകമ്പടിയോടെ അബുദാബിയില്‍ ആരംഭിക്കുന്ന കനത്ത മഴയും കാറ്റും പിന്നീട് ദുബായില്‍ ആരംഭിക്കുന്ന കനത്ത മഴയും കാറ്റും പിന്നീട് ദുബായിലേക്ക് നീങ്ങും. ബുധനാഴ്ചയോടെ ദുബായില്‍ മഴ കനക്കും. മൂന്നു ദിവസം തുടര്‍ച്ചയായി പെയ്യുന്ന മഴ താപനില 19 ലേക്ക് താഴ്ത്തും.

Other News in this category4malayalees Recommends