UAE

ദുബായില്‍ നിന്ന് ഷാര്‍ജയിലേയ്ക്ക് ഫെറി സര്‍വീസ്; ദുബായിയെ മറ്റൊരു എമിറേറ്റുമായി ബന്ധിപ്പിച്ചുള്ള ജലയാത്രാ സംവിധാനം ഇതാദ്യം
ദുബായില്‍ നിന്ന് ഷാര്‍ജയിലേയ്ക്ക് ഫെറി സര്‍വീസ് (കടത്തു ബോട്ട്) ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ടിഎ) ആരംഭിച്ചു. ദുബായ് അല്‍ ഗുബൈ മറൈന്‍ സ്റ്റേഷനില്‍ നിന്ന് ഷാര്‍ജ അക്വേറിയം മറൈന്‍ സ്റ്റേഷനിലേയ്ക്കാണ് സര്‍വീസ്. ഓരോ അര മണിക്കൂറും ഇടവിട്ട് പ്രതിദിനം 42 സര്‍വീസുകളാണുള്ളത്.ഷാര്‍ജയില്‍ താമസിച്ച് ദുബായില്‍ ജോലി ചെയ്യുന്ന സാധാരണക്കാര്‍ക്ക് ട്രാഫിക് തടസ്സങ്ങളില്‍പ്പെടാതെ യാത്ര ചെയ്യാന്‍ ഫെറി സര്‍വീസ് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ആദ്യമായാണ് ദുബായിയെ മറ്റൊരു എമിറേറ്റുമായി ബന്ധിപ്പിച്ചുള്ള ജലയാത്രാ സംവിധാനം. പ്രതിവര്‍ഷം 13 ലക്ഷം പേര്‍ക്ക് ഈ ഫെറി സര്‍വീസിലൂടെ യാത്ര ചെയ്യാന്‍ സാധിക്കും. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ സര്‍വീസും അധികമാക്കും.  മുപ്പത്തിയഞ്ച് മിനുട്ടാണ് യാത്രാസമയം. ഒരു യാത്രയില്‍ 125

More »

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്‌സ്
വേനലവധിക്ക് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം ചെലവഴിക്കാന്‍ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി എമിറേറ്റ്‌സ്. യുഎഇയിലെ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ബിസിനസ് എക്കോണമി ക്ലാസുകള്‍ക്കാണ് നിരക്കിളവുകള്‍ പ്രഖ്യാപിച്ചത്. യൂറോപ്പ്, ഏഷ്യ, തെക്കേ അമേരിക്ക, എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കാണ് ഇളവിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുക. എമിറേറ്റ്‌സിന്റെ ബിസിനസ്,

More »

കബളിപ്പിക്കപ്പെടരുതേ.. അബുദാബിയിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി
അബുദാബിയിലെ ഒരു സിബിഎസ്ഇ സ്‌കൂളില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ചവര്‍ക്കെതിരെ മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. ഔദ്യോഗിക വെബ്‌സിറ്റിന് സമാനമായ മറ്റൊരു വെബ്‌സൈറ്റ് തയാറാക്കിയാണ് ഇവര്‍ കബളിപ്പിച്ചത്. ഉദ്യോഗാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കുകയും വിസയ്ക്കും പേപ്പര്‍വര്‍ക്കിനുമായി പണം വാങ്ങുകയാണ് ഇവര്‍ ചെയ്തത്. ഇത്തരം

More »

അറബ് ലോകത്തെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഇന്നൊവേറ്റീവ് രാജ്യമായി യുഎഇ; ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ 36ാം സ്ഥാനം
അറബ് ലോകത്തെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഇന്നൊവേറ്റീവ് രാജ്യമായി വീണ്ടും യുഎഇ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച ഇന്നൊവേറ്റീവ് രാജ്യങ്ങളുടെ പട്ടികയായ ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ മുമ്പുണ്ടായിരുന്ന റാങ്കിംഗ് നിലയില്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പടുത്തിക്കൊണ്ടാണ് അറബ് ലോകത്ത് യുഎഇ ശക്തി തെളിയിച്ചത്. കഴിഞ്ഞ നാലു വര്‍ഷത്തോളമായി സൂചികയില്‍ വ്യക്തമായ

More »

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ദുബായിലേക്കു ഗോ എയര്‍ പ്രതിദിന സര്‍വീസ് ആരംഭിച്ചു; ആദ്യ വിമാനത്തില്‍ യാത്ര ചെയ്തത് 186 പേര്‍
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ദുബായിലേക്കു ഗോ എയര്‍ പ്രതിദിന സര്‍വീസ് ആരംഭിച്ചു. ആദ്യഘട്ടത്തില്‍ സെപ്റ്റംബര്‍ 30 വരെയാണു സര്‍വീസ്. വൈകിട്ട് 7.05നു കണ്ണൂരില്‍ നിന്നു പുറപ്പെട്ടു യുഎഇ സമയം രാത്രി 9.55നു ദുബായില്‍ എത്തുന്ന തരത്തിലും, യുഎഇ സമയം പുലര്‍ച്ചെ 12.20നു ദുബായില്‍ നിന്നു പുറപ്പെട്ടു വെളുപ്പിന് 5.55നു കണ്ണൂരില്‍ എത്തുന്ന തരത്തിലുമാണു സര്‍വീസുകള്‍. മണിക്കൂര്‍ 20

More »

ലോകത്തിലെ പ്രധാന സാംസ്‌കാരിക വിനോദ കേന്ദ്രങ്ങളുടെ പട്ടികയില്‍ അബുദാബിയും; അബുദാബിയുടെ സ്ഥാനം ഇറ്റലിയിലെ ഫ്‌ളോറന്‍സിനു പിന്നില്‍
ലോകത്തിലെ പ്രധാന സാംസ്‌കാരിക വിനോദ കേന്ദ്രങ്ങളുടെ പട്ടികയില്‍ അബുദാബിയും. ട്രാവല്‍ വെബ്സൈറ്റായ സ്‌കൈസ്‌കാനറാണ് അബുദാബിയെ തിരഞ്ഞെടുത്തത്. കലയിലെയും സംസ്‌കാരത്തിലെയും വൈവിധ്യങ്ങള്‍ തേടി അബുദാബിയിലെത്തുന്ന ലോക സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇറ്റലിയിലെ ഫ്‌ളോറന്‍സിന് പിന്നിലാണ് അബുദാബിയുടെ സ്ഥാനം.  ഗള്‍ഫ്‌മേഖലയിലെ പ്രധാന

More »

അബുദാബിയിലും സാലിക് ടോള്‍ നിലവില്‍ വരുന്നു; ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തിലാകും
 അബുദാബിയിലും സാലിക് ടോള്‍ നിലവില്‍ വരുന്നു.ഒക്ടോബര്‍ 15 മുതലാണ് അബുദാബിയിലെ റോഡുകളില്‍ സാലിക് ടോള്‍ നിലവില്‍ വരികയെന്ന് അബുദാബി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ഔദ്യോഗിമായി പ്രഖ്യാപിച്ചു.നാല് സാലിക് ടോള്‍ ഗേറ്റുകള്‍ ഉയരും. ശൈഖ് ഖലീഫ ബിന്‍ സായിദ് പാലം, ശൈഖ് സായിദ് പാലം, മുസഫ പാലം, അല്‍ മഖ്ത പാലം എന്നിവിടങ്ങളിലായിരിക്കും ഗേറ്റ്. തിരക്ക് കുറയ്ക്കുക, പൊതുഗതാഗതം ശക്തമാക്കുക,

More »

മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയെ കാണാതായെന്ന പരാതിയുമായി യുഎഇ മലയാളി; 45 ദിവസമായി സ്ത്രീ കാണാതായ സ്ത്രീയെ കുറിച്ച് ഒരു വിവരവുമില്ലാതെ കുടുംബം
ഭാര്യയെ കാണാതായെന്ന പരാതിയുമായി യുഎഇയില്‍ മലയാളി. ഷാര്‍ജയില്‍ താമസിക്കുന്ന കൊല്ലം സ്വദേശി എം.പി.മധുസൂദനനാണ് ശ്രീലങ്കക്കാരിയായ ഭാര്യ രോഹിണി പെരേര(58)യെ ഷാര്‍ജയിലെ വീട്ടില്‍ നിന്നു കഴിഞ്ഞ മാസം 9 മുതല്‍ കാണാനില്ലെന്നു പരാതിപ്പെട്ടത്. ഖാദിസിയയിലെ കുവൈത്തി ആശുപത്രിക്കടുത്ത വില്ലയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. തവിട്ടും ചുവപ്പും കലര്‍ന്ന സാല്‍വാര്‍ കമ്മീസായിരുന്നു

More »

ഗോ എയറിന്റെ ദുബായ് - കണ്ണൂര്‍ - ദുബായ് സര്‍വീസ്: ടിക്കറ്റ് നിരക്ക് കുറയുമെന്ന നിരക്കില്‍ പ്രവാസികള്‍
ഗോ എയറിന്റെ ദുബായ് - കണ്ണൂര്‍ - ദുബായ് ഫ്‌ളൈറ്റ് സര്‍വീസ് ആരംഭിക്കുന്നതോടുകൂടി മേഖലയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയുമെന്ന പ്രതീക്ഷയില്‍ പ്രവാസികള്‍. ഇന്നാണ് കണ്ണൂരില്‍ നിന്നും ദുബായിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന നോണ്‍ സ്‌റ്റോപ്പ് സര്‍വീസ് ആരംഭിക്കുന്നത്. 335 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക്

More »

റാസല്‍ഖൈമയില്‍ ഡ്രൈവിങ് ടെസ്റ്റ് ബുക്കിങ്ങിന് പുതിയ സംവിധാനം

ഡ്രൈവിങ് ടെസ്റ്റിന് പുതിയ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തി റാസല്‍ഖൈമ പൊലീസ്. നടപടികള്‍ ലഘൂകരിച്ചതിനാല്‍ എളുപ്പം ബുക്ക് ചെയ്യാനും കാത്തിരിപ്പ് സമയം കുറയ്ക്കാനും സാധിക്കും. ഡ്രൈവിങ് ടെസ്റ്റ് കുറ്റമറ്റതാക്കാന്‍ നൂതന വാഹനങ്ങളും പുറത്തിറക്കി. സേവന നിലവാരം മെച്ചപ്പെടുത്താന്‍ ഇതുവഴി

കള്ളപ്പണം വെളുപ്പിക്കല്‍ ; ബാങ്കിന് 50 ലക്ഷം ദിര്‍ഹം പിഴയിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം ലംഘിച്ചതിന് യുഎഇയിലെ ഒരു ബാങ്കിന് സെന്‍ട്രല്‍ ബാങ്ക് 50 ലക്ഷം ദിര്‍ഹം പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കുക, തീവ്രവാദത്തിനും നിയമ വിരുദ്ധ സംഘടനകള്‍ക്കും ധനസഹായം നല്‍കുക തുടങ്ങിയ കുറ്റങ്ങള്‍ക്കെതിരെയാണ് നടപടി. തീരുമാനം ബാങ്കിന്റെ വിദേശ

ദുബായില്‍ യുവതി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

ദുബായില്‍ യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഷെയ്ഖ് സായിദ് റോഡിലെ ബഹുനില കെട്ടിടമായ എസ്‌കേപ് ടവറില്‍ നിന്നാണ് യുവതി താഴേയ്ക്ക് പതിച്ചത്. ഇന്നു പുലര്‍ച്ചെ 5നാണ് സംഭവം. മരിച്ച യുവതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍

വിവാഹത്തിന് മുമ്പ് യുഎഇ പൗരന്മാര്‍ക്ക് ജനിതക പരിശോധന നിര്‍ബന്ധം ; 14 ദിവസത്തിനകം ഫലം

ഒക്ടോബര്‍ ഒന്നു മുതല്‍ അബുദാബിയില്‍ വിവാഹിതരാകുന്ന യുഎഇ പൗരന്മാര്‍ക്ക് ജനിതക പരിശോധന നിര്‍ബന്ധം. വിവാഹത്തിന് മുമ്പ് ഈ പരിശോധന നടത്തിയിരിക്കണം. ഇതിനായി അബുദാബി, അല്‍ദഫ്ര, അല്‍ഐന്‍ എന്നിവിടങ്ങളിലായി 22 പ്രാഥമിക പരിചരണ കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കിയെന്ന് അബുദാബി ആരോഗ്യവകുപ്പ്

ഗാര്‍ഡന്‍ ഗ്ലോ സന്ദര്‍ശകര്‍ക്കായി ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും

ദുബൈ ഗാര്‍ഡന്‍ ഗ്ലോയുടെ പത്താം പതിപ്പ് ബുധനാഴ്ച ആരംഭിക്കും. 78.75 ദിര്‍ഹമാണ് പ്രവേശന നിരക്ക്. മൂന്നു വയസ്സില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. ഗാര്‍ഡന്‍ ഗ്ലോ ടിക്കറ്റെടുത്താല്‍ സബീല്‍ പാര്‍ക്കിലെ ദിനോസര്‍ പാര്‍ക്കും സന്ദര്‍സിക്കാം. എല്‍ഇഡി ലൈറ്റുകളില്‍ നിറങ്ങള്‍

നബിദിനം; സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് നബിദിന അവധി പ്രഖ്യാപിച്ചു. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. സെപ്തംബര്‍ 15 ഞായറാഴ്ചയാണ് നബിദിന അവധി ലഭിക്കുക. സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി ആയിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അവധി ദിവസം ജോലി