ഗോ എയറിന്റെ ദുബായ് - കണ്ണൂര്‍ - ദുബായ് സര്‍വീസ്: ടിക്കറ്റ് നിരക്ക് കുറയുമെന്ന നിരക്കില്‍ പ്രവാസികള്‍

ഗോ എയറിന്റെ ദുബായ് - കണ്ണൂര്‍ - ദുബായ് സര്‍വീസ്: ടിക്കറ്റ് നിരക്ക് കുറയുമെന്ന നിരക്കില്‍ പ്രവാസികള്‍

ഗോ എയറിന്റെ ദുബായ് - കണ്ണൂര്‍ - ദുബായ് ഫ്‌ളൈറ്റ് സര്‍വീസ് ആരംഭിക്കുന്നതോടുകൂടി മേഖലയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയുമെന്ന പ്രതീക്ഷയില്‍ പ്രവാസികള്‍. ഇന്നാണ് കണ്ണൂരില്‍ നിന്നും ദുബായിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന നോണ്‍ സ്‌റ്റോപ്പ് സര്‍വീസ് ആരംഭിക്കുന്നത്. 335 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.


കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്കുള്ള ഗോ എയറിന്റെ സര്‍വീസ് ഇന്ന് വൈകിട്ട് 7.05ന് തുടങ്ങും. 9.55 ആകുമ്പോള്‍ ഫ്‌ളൈറ്റ് ദുബായില്‍ എത്തും - ഗോഎയര്‍ വൈസ് പ്രസിഡന്റ് അര്‍ജുന്‍ ദാസ് ഗുപ്ത പറഞ്ഞു.

വിപണിയില്‍ പുതിയൊരു കമ്പനികൂടി കടന്നു വന്നതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്നുള്ള പ്രതീക്ഷയാണ് യത്രക്കാര്‍ പൊതുവേ പങ്കുവെക്കുന്നത്. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കണ്ണൂരില്‍ ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണെന്ന ആക്ഷേപം നിലവില്‍ നിലനില്‍ക്കുന്നുണ്ട്. കണ്ണൂരില്‍ നിന്നുള്ള പ്രവാസി എന്ന നിലയില്‍ കിയാല്‍ വഴി നാട്ടിലേക്കുള്ള യാത്ര ഏറെ ആഗ്രഹിച്ചിട്ടുണ്ട്, എന്നാല്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന ഞങ്ങളെ പോലുള്ളവരെ സംബന്ധിച്ച് അവിടെ ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ് - ദുബായില്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് പ്രൊഫഷണലായ നിതിന് ശ്രീഹരി പ്രമുഖ വെബ്‌സൈറ്റായ ഖലീജ് ടൈംസിനോട് പറഞ്ഞു. ഇത്തരത്തിലുള്ള യാത്രക്കാരാണ് പുതിയ കമ്പനികള്‍ വിമാനത്താവളത്തില്‍ എത്തുന്നതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിലുള്ളത്.

Other News in this category



4malayalees Recommends