USA

യുഎസിലെ കുടിയേറ്റ നിയമങ്ങള്‍ ദുഷ്‌കരമായിരിക്കുന്നതിനാല്‍ കനേഡിയന്‍ ടെക് ജോലികളില്‍ വിദേശ ടെക് വര്‍ക്കര്‍മാര്‍ കാണിക്കുന്ന താല്‍പര്യം ഉയരുന്നു; നാല് വര്‍ഷത്തിനിടെ 50 ശതമാനം പെരുപ്പം; യുഎസിലെ ടെക് ഇന്റസ്ട്രിയിലേക്ക് വിദേശികളെത്തുന്നത് കുറയുന്നു
യുഎസിലെ കുടിയേറ്റ നിയമങ്ങള്‍ ട്രംപ് ഭരണകൂടം കര്‍ക്കശമാക്കിയിരിക്കുന്നതിനാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ടെക് വര്‍ക്കര്‍മാര്‍ യുഎസിനെ വിട്ട് കാനഡയിലേക്ക് കുടിയേറുന്നതിന് കാണിക്കുന്ന താല്‍പര്യം നാള്‍ക്ക് നാള്‍ വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നിയമങ്ങള്‍ വിട്ട് വീഴ്ചയില്ലാത്തതാക്കി തീര്‍ത്തിരിക്കുന്നതിനാല്‍ യുഎസിലേക്കുള്ള കുടിയേറ്റം ദുഷ്‌കരമായിത്തീര്‍ന്നതിനെ തുടര്‍ന്നാണിത്.  ഇക്കാരണത്താല്‍ കനേഡിയന്‍ജോലികള്‍ക്കുള്ള വിദേശികളുടെ താല്‍പര്യത്തില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ 50 ശതമാനത്തിലധികം വര്‍ധനവാണുണ്ടായിരിക്കുന്നത്. അമേരിക്കയിലെ ടെക് ഇന്റസ്ട്രി വന്‍ വളര്‍ച്ച പ്രകടമാക്കുന്നുണ്ടെങ്കിലും ഇവിടുത്തെ ജോലികളില്‍ വിദേശ ടെക് വര്‍ക്കര്‍മാര്‍ പുലര്‍ത്തുന്ന താല്‍പര്യം കുറഞ്ഞ് വരുന്നുവെന്നും പുതിയ

More »

യുഎസ് അതിര്‍ത്തിയിലെത്തുന്ന ആഫ്രിക്കന്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ നാടകീയമായ വര്‍ധനവ്; മേയ് 30ന് ശേഷം മാത്രമെത്തിയവര്‍ 500ല്‍ അധികം പേര്‍; ടെക്‌സാസിലെ സാന്‍ അന്റോണിയോവിലേക്കും ആഫ്രിക്കന്‍ അഭയാര്‍ത്ഥി പ്രവാഹം
യുഎസ് അതിര്‍ത്തിയിലെത്തുന്ന ആഫ്രിക്കന്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ നാടകീയമായ വര്‍ധനവുണ്ടായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ നൂറ് കണക്കിന് പേരെയാണ് യുഎസ് ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാര്‍ കഴിഞ്ഞ ആഴ്ച പിടികൂടിയിരിക്കുന്നത്. ഇത്തരത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ ആഫ്രിക്കയില്‍ നിന്നുമെത്തുന്നത് ഇവിടെ

More »

യുഎസും മെക്‌സിക്കോയും തമ്മില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഡീലിലെത്തുന്നതിനുളള ചര്‍ച്ച പൊളിഞ്ഞു; മെക്‌സിക്കോയില്‍ നിന്നുള്ള അനധികൃത കുടിയേറ്റം അവസാനിപ്പിച്ചില്ലെങ്കില്‍ ഇറക്കുമതി വസ്തുക്കള്‍ക്ക് മേല്‍ താരിഫുകള്‍ ചുമത്തുമെന്നുറപ്പായി
യുഎസും മെക്‌സിക്കോയും തമ്മില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഡീലിലെത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഇരുപക്ഷവും നടത്തിയ തന്ത്രപ്രധാനമായ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരിക്കുകയാണ്. തെക്കന്‍ അതിര്‍ത്തിയിലൂടെ മെക്‌സിക്കോയില്‍ നിന്നും യുഎസിലേക്ക് ഒഴുകിയെത്തുന്ന അനധികൃത കുടിയേറ്റത്തിന്  വിരാമമിടാന്‍ മെക്‌സിക്കോ

More »

യുഎസിലെ അഭയാര്‍ത്ഥിക്കുട്ടികള്‍ക്കുള്ള ഇംഗ്ലീഷ് ക്ലാസുകളും റിക്രിയേഷണല്‍ പ്രോഗ്രാമുകളും ട്രംപ് ഭരണകൂടം റദ്ദാക്കി; അനധികൃത കുടിയേറ്റം പെരുകിയിരിക്കുന്നതിനാല്‍ ചെലവ് താങ്ങാനാവുന്നില്ലെന്ന് ന്യായീകരണം; ട്രംപിന്റെ ഏറ്റവും പുതിയ കുടിയേറ്റ വിരുദ്ധനയം
യുഎസിലാകമാനമുള്ള ഫെഡറല്‍ മൈഗ്രന്റ് ഷെല്‍ട്ടറുകളില്‍ കഴിയുന്നവരും മുതിര്‍ന്നവരുടെ അകമ്പടിയില്ലാതെ എത്തിയിരിക്കുന്നവരുമായ അഭയാര്‍ത്ഥി കുട്ടികള്‍ക്ക് ലഭ്യമായിരുന്ന ഇംഗ്ലീഷ് ക്ലാസുകളും റിക്രിയേഷണല്‍ പ്രോഗ്രാമുകളും ട്രംപ് ഭരണകൂടം റദ്ദാക്കി. കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് സ്വീകരിച്ച് വരുന്ന ദ്രോഹനടപടികളില്‍ ഏറ്റവും പുതിയ നീക്കമാണിത്. യുഎസിന്റെ തെക്കന്‍

More »

യുഎസിലെ വിസകള്‍ക്ക് അപേക്ഷിക്കുന്ന മിക്കവരും ഇനി മുതല്‍ സോഷ്യല്‍ മീഡിയ വിശദാംശങ്ങള്‍ വെളിപ്പെടുണം; വര്‍ഷം തോറും 14.7 മില്യണ്‍ പേരെ ബാധിക്കും; ലക്ഷ്യം യുഎസ് പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കല്‍; ഡിപ്ലോമാറ്റിക് , ഒഫീഷ്യല്‍ വിസ അപേക്ഷകളെ ഒഴിവാക്കും
ഇനി മുതല്‍ യുഎസിലെ വിസകള്‍ക്ക് അപേക്ഷിക്കുന്ന ഭൂരിപക്ഷം പേരും അവരുടെ സോഷ്യല്‍ മീഡിയ വിശദാംശങ്ങള്‍ വെളിപ്പെടുത്തേണ്ടി വരും.  വിസക്ക് അപേക്ഷിക്കുന്നവര്‍ അധികം വൈകാതെ തങ്ങളുടെ സോഷ്യല്‍ മീഡിയ വിശദാംശങ്ങളും ഇമെയിലിന്റെയും ഫോണ്‍ നമ്പറുകളുടെയും അഞ്ച് വര്‍ഷത്തെ വിവരങ്ങളും വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നുവെന്നാണ് ദി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്

More »

യുഎസിലേക്ക് മെക്‌സിക്കോയില്‍ നിന്നെത്തുന്ന എല്ലാ സാധനങ്ങള്‍ക്ക് മേലും ജൂണ്‍ പത്ത് മുതല്‍ താരിഫുകള്‍ ചുമത്തി ട്രംപ്; ലക്ഷ്യം മെക്‌സിക്കോയില്‍ നിന്നും യുഎസിലേക്ക് ഒഴുകുന്ന അനധികൃത കുടിയേറ്റക്കാരെ തടയുന്നതിന് സമ്മര്‍ദം ചെലുത്തല്‍
മെക്‌സിക്കോയില്‍ നിന്നുമെത്തുന്ന എല്ലാ സാധനങ്ങള്‍ക്ക് മേലും താരിഫുകള്‍ ചുമത്തുമെന്ന് ഭീഷണി മുഴക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.യുഎസിലേക്കുള്ള നിയമവിരുദ്ധമായ കുടിയേറ്റത്തെ തടയണമെന്ന സമ്മര്‍ദം ചെലുത്തിയാണ് ട്രംപിന്റെ ഈ പുതിയ കുടിയേറ്റ വിരുദ്ധ നീക്കമുണ്ടായിരിക്കുന്നത്.പുതിയ തീരുമാനമനുസരിച്ച് ജൂണ്‍ പത്ത് മുതല്‍  മെക്‌സിക്കോയില്‍ നിന്നും

More »

യുഎസിലേക്ക് തെക്കന്‍ അതിര്‍ത്തിയിലൂടെ നിയമവിരുദ്ധമായ വലിയ കുടിയേറ്റങ്ങളെക്കുറിച്ച് ' വലിയൊരു പ്രസ്താവന' പുറപ്പെടുവിക്കുമെന്ന് ട്രംപ്; നിയമവിരുദ്ധ കുടിയേറ്റം തടയാന്‍ നാടകീയമായ നടപടികളെടുക്കുമെന്ന് യുഎസ് പ്രസിഡന്റ്; കുടിയേറ്റക്കാരുടെ കഷ്ടകാലം പെരുകും
തെക്കന്‍ അതിര്‍ത്തിയിലൂടെ യുഎസിലേക്ക് അടുത്ത് തന്നെയുണ്ടാകാനിരിക്കുന്ന നിയമവിരുദ്ധമായ വലിയ കുടിയേറ്റങ്ങളെക്കുറിച്ച് താന്‍ വൈകാതെ ' വലിയൊരു പ്രസ്താവന' പുറപ്പെടുവിക്കുമെന്ന് പരിഹാസസ്വരത്തില്‍ വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. അതിര്‍ത്തിയിലൂടെ പെരുകി വരുന്ന അനധികൃത കുടിയേറ്റത്തെക്കുറിച്ച് താന്‍ നിര്‍ണായകമായ പ്രസ്താവന അടുത്ത് തന്നെ

More »

യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ഡയറക്ടറോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം; പടിയിറങ്ങുന്ന എല്‍ ഫ്രാന്‍സിസ് സിസ്‌ന കടുത്ത ഇമിഗ്രേഷന്‍ വിലക്കുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഉന്നത ഉദ്യോഗസ്ഥന്‍
യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ഡയറക്ടറായ എല്‍ ഫ്രാന്‍സിസ് സിസ്‌നയോട് ഇന്നലെ രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്.  യുഎസിലേക്ക് ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ട്രംപ് ഭരണകൂടം യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതിനും നിലവിലെ ഇമിഗ്രേഷന്‍ ഉടച്ച് വാര്‍ക്കലിനും മേല്‍നോട്ടം നടത്തുന്ന വ്യക്തിയായ സിസ്‌നയോടാണ് രാജി

More »

യുഎസിലേക്കുള്ള ഇമിഗ്രേഷന്‍ സ്‌പോണ്‍സര്‍മാര്‍ കുടിയേറ്റക്കാര്‍ സോഷ്യല്‍ സര്‍വീസുകള്‍ ഉപയോഗിക്കുന്നതിനുള്ള പണം ഗവണ്‍മെന്റിന് നല്‍കേണ്ടി വരും; മെമ്മോറാണ്ടത്തില്‍ ട്രംപ് ഒപ്പ് വച്ചു; നടപ്പിലാക്കുന്നത് 23 വര്‍ഷം മരവിപ്പിച്ച് നിര്‍ത്തിയ പ്രൊവിഷന്‍
ഇനി യുഎസിലേക്കുള്ള ഇമിഗ്രേഷന്‍ സ്‌പോണ്‍സര്‍മാര്‍ സോഷ്യല്‍ സര്‍വീസുകള്‍ക്ക് പണം നല്‍കേണ്ടി വരും. ഇത് പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള മെമ്മോറാണ്ടത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പ് വച്ചുവെന്ന് റിപ്പോര്‍ട്ട്.ഇതിലൂടെ 23 വര്‍ഷം പഴക്കമുള്ള പ്രൊവിഷനാണ് കര്‍ക്കശമായി യുഎസില്‍ നടപ്പില്‍ വരുന്നത്. ഇത് പ്രകാരം നിയമപരമായി കുടിയേറുന്നവരുടെ സ്‌പോണ്‍സര്‍മാര്‍

More »

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് നാലു വര്‍ഷത്തിന് ശേഷം പലിശ നിരക്ക് അരശതമാനം കുറച്ചു ; കുറച്ച നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കമല ഹാരിസ്; രാഷ്ട്രീയ പ്രേരിതമെന്ന് ട്രംപ്

പലിശ നിരക്ക് കുറച്ച അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. 'ഒന്നുകില്‍ രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമായതാകാം പലിശ നിരക്ക് കുറച്ചതിന് പിന്നില്‍, അതല്ലെങ്കില്‍ ഫെഡ് രാഷ്ട്രീയം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് ; തെരഞ്ഞെടുപ്പിനിടെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ എപ്പോള്‍, എവിടെ വെച്ചാണ് കൂടിക്കാഴ്ച നടക്കുക എന്നതിനെ കുറിച്ച് വ്യക്തമായ

ബൈഡന്റേയും കമലയുടേയും പ്രസംഗം തനിക്കെതിരായ വധശ്രമത്തിന് കാരണമായി, രൂക്ഷ വിമര്‍ശനവുമായി ട്രംപ്

കഴിഞ്ഞ ദിവസം തനിക്ക് നേരെ നടന്ന വധശ്രമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയും കടന്നാക്രമിച്ച് ഡൊണാള്‍ഡ് ട്രംപ്. ബൈഡന്റേയും കമലയുടേയും പ്രസംഗം തനിക്കെതിരായ വധശ്രമത്തിന് കാരണമായെന്ന് ട്രംപ് പറഞ്ഞു. തന്നെ കൊല്ലാന്‍ വന്ന ആള്‍ ബൈഡനേയും കമലയേയും

ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം ; മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കും മുന്‍പ് തന്നെ സീക്രറ്റ് സര്‍വീസ് പിടികൂടി, പിടിയിലായത് 58 കാരന്‍

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. ഫ്‌ലോറിഡയില്‍ ട്രംപ് ഗോള്‍ഫ് കളിക്കുമ്പോഴാണ് സംഭവം. എന്നാല്‍ മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കും മുന്‍പ് തന്നെ സീക്രറ്റ് സര്‍വീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. 58 വയസ്സുകാരനായ റയന്‍ വെസ്ലി

ട്രംപിനേയും കമലയേയും വിമര്‍ശിച്ച് മാര്‍പാപ്പ ; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ' ചെറിയ തിന്മയെ ' തിരഞ്ഞെടുക്കാന്‍ ആഹ്വാനം

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനേയും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനേയും വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. കുടിയേറ്റക്കാരെ പുറത്താക്കുമെന്ന നയം

ക്വാഡ് ഉച്ചകോടിക്ക് യുഎസ് ആഥിതേയത്വം വഹിക്കും

ക്വാഡ് ഉച്ചകോടിക്ക് യുഎസ് ആഥിതേയത്വം വഹിക്കും. സെപ്റ്റംബര്‍ 21ന് യുഎസിലെ ഡെലവെയറിലായിരിക്കും ഉച്ചകോടി നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവര്‍ പങ്കെടുക്കും.