യുഎസിലേക്കുള്ള ഇമിഗ്രേഷന്‍ സ്‌പോണ്‍സര്‍മാര്‍ കുടിയേറ്റക്കാര്‍ സോഷ്യല്‍ സര്‍വീസുകള്‍ ഉപയോഗിക്കുന്നതിനുള്ള പണം ഗവണ്‍മെന്റിന് നല്‍കേണ്ടി വരും; മെമ്മോറാണ്ടത്തില്‍ ട്രംപ് ഒപ്പ് വച്ചു; നടപ്പിലാക്കുന്നത് 23 വര്‍ഷം മരവിപ്പിച്ച് നിര്‍ത്തിയ പ്രൊവിഷന്‍

യുഎസിലേക്കുള്ള ഇമിഗ്രേഷന്‍ സ്‌പോണ്‍സര്‍മാര്‍ കുടിയേറ്റക്കാര്‍ സോഷ്യല്‍ സര്‍വീസുകള്‍ ഉപയോഗിക്കുന്നതിനുള്ള പണം ഗവണ്‍മെന്റിന് നല്‍കേണ്ടി വരും; മെമ്മോറാണ്ടത്തില്‍ ട്രംപ് ഒപ്പ് വച്ചു; നടപ്പിലാക്കുന്നത് 23 വര്‍ഷം മരവിപ്പിച്ച് നിര്‍ത്തിയ പ്രൊവിഷന്‍
ഇനി യുഎസിലേക്കുള്ള ഇമിഗ്രേഷന്‍ സ്‌പോണ്‍സര്‍മാര്‍ സോഷ്യല്‍ സര്‍വീസുകള്‍ക്ക് പണം നല്‍കേണ്ടി വരും. ഇത് പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള മെമ്മോറാണ്ടത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പ് വച്ചുവെന്ന് റിപ്പോര്‍ട്ട്.ഇതിലൂടെ 23 വര്‍ഷം പഴക്കമുള്ള പ്രൊവിഷനാണ് കര്‍ക്കശമായി യുഎസില്‍ നടപ്പില്‍ വരുന്നത്. ഇത് പ്രകാരം നിയമപരമായി കുടിയേറുന്നവരുടെ സ്‌പോണ്‍സര്‍മാര്‍ കുടിയേറ്റക്കാര്‍ മെഡിക്എയ്ഡ്, അല്ലെങ്കില്‍ വെല്‍ഫെയര്‍ പോലുള്ള സോഷ്യല്‍ സര്‍വീസുകള്‍ ഉപയോഗിച്ചാല്‍ അതിന് വരുന്ന ചെലവ് ഗവണ്‍മെന്റിന് നല്‍കേണ്ടി വരും.

1996 ഇല്ലീഗല്‍ ഇമിഗ്രേഷന്‍ റിഫോം ആന്‍ഡ് ഇമിഗ്രന്റ് റെസ്‌പോണ്‍സിബിലിറ്റി ആക്ടിന്റെയും (ഐഐആര്‍ഐആര്‍എ) വെല്‍ഫെയര്‍ റിഫോംസ് നിയമങ്ങളുടെയും ഭാഗമായിട്ടുള്ള പ്രൊവിഷനാണ് ഇതിലൂടെ നടപ്പിലാക്കാന്‍ പോകുന്നത്.ഇത് സംബന്ധിച്ച നിയമത്തില്‍ അന്നത്തെ പ്രസിഡന്റായിരുന്ന ബ ില്‍ ക്ലിന്റണ്‍ ഒപ്പ് വച്ചിരുന്നുവെങ്കിലും ഇത് വരെ നടപ്പിലാക്കിയിരുന്നില്ല. അതാണ് ട്രംപ് കര്‍ക്കശമായി പുതിയ മെമ്മോറാണ്ടത്തിലൂടെ നടപ്പിലാക്കാന്‍ തയ്യാറെടുക്കുന്നത്.

ഈ പ്രൊവിഷന്‍ അനുസരിച്ച് ഒരു കുടിയേറ്റക്കാരന്റെ സ്‌പോണ്‍സര്‍ ഒരു അഫിഡവിറ്റില്‍ നിര്‍ബന്ധമായും ഒപ്പിടേണ്ടി വരും. ഇത് പ്രകാരം സ്‌പോണ്‍സേഡ് ഇമിഗ്രന്റിനാല്‍ ഇവിടുത്തെ സര്‍ക്കാരിനുണ്ടാകുന്ന ചെലവുകളെല്ലാം പ്രസ്തുത സ്‌പോണ്‍സര്‍ ഏറ്റെടുക്കേണ്ടി വരും. ഇതിലൂടെ അത്തരം ചെലവുകള്‍ക്ക് വേണ്ടി വരുന്ന പണം സ്‌പോണ്‍സറില്‍ നിന്നും ഈടാക്കുന്നതിനുള്ള ഒരു കലക്ഷന്‍ മെക്കാനിസം നിലവില്‍ വരുകയും ചെയ്യും. ഇതിനായി ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് സ്‌പോണ്‍സര്‍മാരുടെയും കുടിയേററക്കാരുടെയും വിശദാംശങ്ങള്‍ ശേഖരിക്കുന്നതായിരിക്കും.ഇതേ സമയം ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഇതുമായി ബന്ധപ്പെട്ട തുകകള്‍ ഈടാക്കുകയും ചെയ്യും.

Other News in this category



4malayalees Recommends