യുഎസിലെ അഭയാര്‍ത്ഥിക്കുട്ടികള്‍ക്കുള്ള ഇംഗ്ലീഷ് ക്ലാസുകളും റിക്രിയേഷണല്‍ പ്രോഗ്രാമുകളും ട്രംപ് ഭരണകൂടം റദ്ദാക്കി; അനധികൃത കുടിയേറ്റം പെരുകിയിരിക്കുന്നതിനാല്‍ ചെലവ് താങ്ങാനാവുന്നില്ലെന്ന് ന്യായീകരണം; ട്രംപിന്റെ ഏറ്റവും പുതിയ കുടിയേറ്റ വിരുദ്ധനയം

യുഎസിലെ അഭയാര്‍ത്ഥിക്കുട്ടികള്‍ക്കുള്ള ഇംഗ്ലീഷ് ക്ലാസുകളും റിക്രിയേഷണല്‍ പ്രോഗ്രാമുകളും ട്രംപ് ഭരണകൂടം റദ്ദാക്കി; അനധികൃത കുടിയേറ്റം പെരുകിയിരിക്കുന്നതിനാല്‍ ചെലവ് താങ്ങാനാവുന്നില്ലെന്ന് ന്യായീകരണം; ട്രംപിന്റെ ഏറ്റവും പുതിയ കുടിയേറ്റ വിരുദ്ധനയം
യുഎസിലാകമാനമുള്ള ഫെഡറല്‍ മൈഗ്രന്റ് ഷെല്‍ട്ടറുകളില്‍ കഴിയുന്നവരും മുതിര്‍ന്നവരുടെ അകമ്പടിയില്ലാതെ എത്തിയിരിക്കുന്നവരുമായ അഭയാര്‍ത്ഥി കുട്ടികള്‍ക്ക് ലഭ്യമായിരുന്ന ഇംഗ്ലീഷ് ക്ലാസുകളും റിക്രിയേഷണല്‍ പ്രോഗ്രാമുകളും ട്രംപ് ഭരണകൂടം റദ്ദാക്കി. കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് സ്വീകരിച്ച് വരുന്ന ദ്രോഹനടപടികളില്‍ ഏറ്റവും പുതിയ നീക്കമാണിത്. യുഎസിന്റെ തെക്കന്‍ അതിര്‍ത്തിയിലൂടെ ആയിരക്കണക്കിന് നിയമവിരുദ്ധ കുടിയേറ്റക്കാര്‍ രാജ്യത്തേക്ക് ഒഴുകിയെത്തിയത് ഖജനാവിന് മേല്‍ കടുത്ത സമ്മര്‍ദമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഈ കടുത്ത നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നതെന്നാണ് ട്രംപ് ഭരണകൂടം പുതിയ നീക്കത്തെ ന്യായീകരിച്ചിരിക്കുന്നത്.

അഭയാര്‍ത്ഥിക്കുട്ടികള്‍ക്ക് നാളിതുവരെ സോക്കര്‍ പോലുളള ആക്ടിവിറ്റികള്‍ക്ക് നല്‍കി വന്നിരുന്ന ഫണ്ടിംഗ് സ്ട്രീമുകള്‍ റദ്ദാക്കാനാണ് ദി ഓഫീസ് ഓഫ് റെഫ്യൂജീസ് റീസെറ്റില്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. ഇത്തരം ആക്ടിവിറ്റികള്‍ ഈ കുട്ടികളുടെ ജീവന്റെ സുരക്ഷക്കും സംരക്ഷണത്തിനും അത്യാവശ്യമല്ലെന്ന് പറഞ്ഞാണ് ട്രംപ് ഭരണകൂടം ഈ കടുത്ത നയം നടപ്പിലാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി എഡ്യുക്കേഷന്‍ സര്‍വീസുകള്‍, ലീഗല്‍ സര്‍വീസുകള്‍, റിക്രിയേഷന്‍ സൗകര്യങ്ങള്‍ എന്നിവ റദ്ദാക്കുന്നുവെന്നാണ് യുഎസ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് വക്താവ് മാര്‍ക്ക് വെബെര്‍ വിശദീകരിച്ചിരിക്കുന്നത്.

തെക്കന്‍ അതിര്‍ത്തിയിലൂടെ യുഎസിലേക്ക് ഒഴുകിയെത്തുന്നവരും മാതാപിതാക്കളുടെ അകമ്പടിയില്ലാതെ എത്തുന്നവരുമായ കുട്ടികളുടെ എണ്ണത്തില്‍ നാടകീയമായ വര്‍ധനവാണുണ്ടായിരിക്കുന്നതെന്നും അത് ഖജനാവിന് കടുത്ത ഭാരമുണ്ടാക്കുന്നുവെന്നുമാണ് പുതിയ നീക്കത്തെ ന്യായീകരിച്ച് കൊണ്ട് ഫെഡറല്‍ ഒഫീഷ്യലുകള്‍ കോണ്‍ഗ്രസിന് മുന്നറിയിപ്പേകിയിരിക്കുന്നത്. ഇത്തരം കുട്ടികള്‍ക്കായുള്ള ഷെല്‍ട്ടറുകള്‍ വികസിപ്പിക്കുന്നതിനും കെയര്‍ വര്‍ധിപ്പിക്കുന്നതിനുമായി 2.9 ബില്യണ്‍ ഡോളര്‍ കൂടി ഫെഡറല്‍ ഒഫീഷ്യലുകള്‍ കോണ്‍ഗ്രസിനോട് ചോദിച്ചിട്ടുമുണ്ട്.

Other News in this category



4malayalees Recommends