Association

കൊല്ലം പ്രവാസി അസോസിയേഷന്‍ രണ്ടാം ഘട്ട സഹായപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
 കോവിഡ്19 കാരണം ബഹ്റൈനിലെ നിലവിലെ നിയന്ത്രണങ്ങള്‍ മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കഴിഞ്ഞ ഒരു മാസമായി ഒന്നാം ഘട്ട  ഡ്രൈ ഫുഡ് വിതരണം നടത്തിയ കൊല്ലം പ്രവാസി അസോസിയേഷന്‍ രണ്ടാം ഘട്ട സഹായപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. റംസാന്‍ വൃതമായതോട് കൂടി കൂടുതലും ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ആണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ബുസൈത്തീനിലെ ലേബര്‍ ക്യാമ്പില്‍  ഡ്രൈ റേഷന്‍ നല്‍കിയായിരുന്നു തുടക്കം.  ഇതു വരെ പ്രയാസമനുഭവിക്കുന്ന ഇരുനൂറിലധികം പ്രവാസികള്‍ക്ക് സഹായം എത്തിക്കാന്‍  കഴിഞ്ഞതായും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളിലെ പ്രയാസമനുഭവിക്കുന്നവര്‍ക്കുള്ള  ഭക്ഷണ സാധനങ്ങളുടെ വിതരണം ഉണ്ടാകുമെന്നു പ്രസിഡന്റ് നിസാര്‍ കൊല്ലവും സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു. . കൂടാതെ

More »

ബഹ്റൈന്‍ പ്രവാസികള്‍ക്ക് താങ്ങായി ലാല്‍ കെയേഴ്സും
 ലോകമെമ്പാടും പടര്‍ന്നു പിടിച്ച  കോവിഡ് 19  മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന ബഹ്റൈനിലെ പ്രവാസികള്‍ക്കായി ഭക്ഷണസാധനങ്ങള്‍  എത്തിക്കാന്‍ മറ്റു പ്രവാസസംഘടനകളുടെ കൂടെ ബഹ്റൈന്‍ ലാല്‍ കെയേഴ്സും.  ആരോഗ്യപ്രവര്‍ത്തകര്‍ക്ക്  പോലും വീഡിയോ കോണ്‍ഫ്രന്‍സിലൂടെ  ആശംസകള്‍ നേര്‍ന്നും,  ഊര്‍ജ്ജം പകര്‍ന്നും  കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങളില്‍

More »

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണം - പ്രേമചന്ദ്രന്‍ എം.പി
 കോവിഡ് 19 രോഗത്തിന്റെ പ്രതിസന്ധിയില്‍ കഴിയുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണം എന്ന് കൊല്ലം ലോക് സഭ എം.പി.  ശ്രീ. എന്‍. കെ. പ്രേമചന്ദ്രന്‍.  ഗള്‍ഫ് പ്രവാസികളുടെ ആശങ്കകള്‍ പ്രേമചന്ദ്രനുമായി കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ ഭാരവാഹികള്‍ പങ്കു വെച്ചപ്പോള്‍ ആണ് ഈ നിര്‍ദേശം കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്

More »

ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ഡിസ്‌കവര്‍ ഇസ്ലാം അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ വന്‍ ജന പങ്കാളിത്തം
 ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസ്‌കവര്‍ ഇസ്ലാമും അല്‍ഹിലാല്‍ ഹോസ്‌റല്പ്പിറ്റലുമായി സഹകരിച്ചു നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പില്‍  ആയിരത്തിരതിലധികം പേര്‍ പങ്കെടുത്തു.  രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടന്ന ക്യാമ്പില്‍ കിഡ്‌നി,  ലിവര്‍, ഷുഗര്‍, കൊളെസ്‌ട്രോള്‍ എന്നിവ അറിയാനുള്ള രക്തപരിശോധനയും, കുട്ടികളുടെ വിഭാഗം, 

More »

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈന്‍ ദേശീയ ദിനം ആഘോഷിച്ചു
 ബഹ്റൈന്റെ 48 ആം  ദേശീയ ദിനം കൊല്ലം പ്രവാസി കമ്മ്യൂണിറ്റി അംഗങ്ങള്‍  വിപുലമായി  ആഘോഷിച്ചു.  സാകിര്‍ അല്‍ അമീദ് ക്യാമ്പില്‍ വച്ച് നടത്തിയ ആഘോഷ പരിപാടികള്‍ കണ്‍വീനര്‍ നിസാര്‍ കൊല്ലം ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ  അറബിക് ഡാന്‍സ് ഉള്‍പ്പെടെ  അംഗങ്ങളുടെ വിവിധ കലാ പരിപാടികളും  അരങ്ങേറി. പുലര്‍ച്ചെ 4 മണി വരെ നീണ്ടു  നിന്ന  പരിപാടികളില്‍ 150 ഓളം അംഗങ്ങള്‍

More »

ഫ്രണ്ട്‌സ് ഓഫ് ബഹ്റൈന്‍ ഡിസ്‌കവര്‍ ഇസ്ലാം മെഗാ മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ 16ന്
ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രണ്ട്‌സ് ഓഫ് ബഹ്റൈന്‍നും ഡിസ്‌കവര്‍ ഇസ്ലാമും ചേര്‍ന്ന് വര്‍ഷം തോറും  നടത്തിപ്പോരുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് ഈവരുന്ന ഡിസംബര്‍ 16 ന്നു മനാമ അല്‍  ഹിലാല്‍ ഹോസ്പിറ്റലില്‍വെച്ചു രാവിലെ  എട്ടു  മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ  നടത്തുമെന്ന് സംഘടകര്‍  വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു  ക്യാമ്പില്‍ കിഡ്‌നി പ്രൊഫൈല്‍ ,

More »

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈന്‍ വനിതകള്‍ക്കായി നടത്തിയ സെമിനാര്‍ ശ്രേദ്ധേയമായി
കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈന്‍  വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സല്‍മാബാദ്  അല്‍ ഹിലാല്‍ മള്‍ട്ടി സ്പെഷ്യല്‍റ്റി മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു കൊണ്ട്  വനിതകള്‍ക്കായി സെമിനാറും,  സൗജന്യ ഹെല്‍ത്ത് ചെക്കപ്പും സംഘടിപ്പിച്ചു.  ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി സ്‌പെഷ്യലിസ്‌റ് ഡോ. രജനി രാമചന്ദ്രന്‍  Hormon Dysfunctions in Women, Breast Cancer - Importance of early prevention and cure എന്നീ വിഷയങ്ങളില്‍

More »

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി - വനിതാ വിഭാഗം സെമിനാറും, സൗജന്യ ഹെല്‍ത്ത് ചെക്കപ്പും സംഘടിപ്പിക്കുന്നു
കൊല്ലം പ്രവാസി കമ്മ്യൂണിറ്റി - വനിതാ വിഭാഗം സല്‍മാബാദ്  അല്‍ ഹിലാല്‍ മള്‍ട്ടി സ്പെഷ്യല്‍റ്റി മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു കൊണ്ട് ബഹ്റൈനില്‍ ഉള്ള  വനിതകള്‍ക്കായി സെമിനാറും,  സൗജന്യ ഹെല്‍ത്ത് ചെക്കപ്പും സംഘടിപ്പിക്കുന്നു. സല്‍മാബാദ്  അല്‍ ഹിലാല്‍ മള്‍ട്ടി സ്പെഷ്യല്‍റ്റി മെഡിക്കല്‍ സെന്ററില്‍ വച്ച്  2019 ഡിസംബര്‍ 6 നു രാവിലെ 9 മണി മുതല്‍ ഒബ്സ്റ്റട്രിക്സ് &

More »

തൊഴിലാളികള്‍ക്ക് ലാല്‍ കെയെര്‍സ്‌ന്റെ സാന്ത്വനം
ലാല്‍ കെയെര്‍സ് ബഹ്റൈന്‍ നടത്തുന്ന പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  കഴിഞ്ഞ ആറു മാസങ്ങളായി ശമ്പളം ലഭിക്കാതെ കഷ്ടതയില്‍ കഴിയുന്ന ദിറാസിലെ ക്യാമ്പിലെ നൂറോളം തൊഴിലാളികള്‍ക്കു അവശ്യ വസ്തുക്കള്‍ വിതരണം ചെയ്തു.  അരിയും, പലവ്യഞ്ജനങ്ങളും, പച്ചക്കറിയും ഉള്‍പ്പെടെയുള്ള  നിത്യോപയോഗ സാധനങ്ങള്‍ ആണ് നല്‍കിയത്. ലാല്‍ കെയെര്‍സ് ബഹ്റൈന്‍ ട്രെഷറര്‍ ഷൈജു , വൈ.

More »

തുടരും' സിനിമയുടെ തിരക്കഥാകൃത്ത് കെ.ആര്‍. സുനിലിനെ ബഹ്റൈന്‍ ലാല്‍കെയേഴ്സ് ആദരിച്ചു

ബഹ്റൈന്‍: മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറി, മികച്ച പ്രേക്ഷക പ്രതികരണവും, പ്രശംസയും നേടിയ 'തുടരും' എന്ന മോഹന്‍ലാല്‍ സിനിമയുടെ തിരക്കഥാകൃത്തും; പ്രശസ്ത ഫോട്ടോഗ്രാഫറുമായ ശ്രീ. കെ.ആര്‍. സുനിലിനെ ബഹ്റൈന്‍ ലാല്‍കെയേഴ്സ് ആദരിച്ചു. ബഹ്റൈന്‍ മലയാളി ബിസിനസ്

ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷിച്ചു

ബഹ്‌റൈന്‍ ലാല്‍കേയേഴ്‌സ് മഹാനടന്‍ മോഹന്‍ലാലിന്റെ ജന്മദിനം ബഹ്‌റൈന്‍ ദാന മാളില്‍ എപ്പിക്‌സ് സിനിമാ കമ്പനി യുമായി ചേര്‍ന്ന് വിപുലമായി രീതിയില്‍ ആഘോഷിച്ചു. അതേ ദിവസം തന്നെ നാട്ടിലെ തണല്‍ ചാരിറ്റബിള്‍ സോസൈറ്റിയുടെ നേതൃത്വത്തില്‍ അന്തേവാസികള്‍ക്ക് അന്നദാനം നടത്തുകയും

കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

മിമിക്രി കലാകാരനും ഹാസ്യ നടനുമായ കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കുടുംബത്തിന്റെയും നാടിനെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും, കഷ്ടപ്പാടുകള്‍ക്കിടയിലും കലയെ സ്‌നേഹിച്ചു, കലക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച

ലാല്‍കെയേഴ്‌സ് ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു

ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് പ്രതിമാസ ചാരിറ്റിയുടെ ഭാഗമായി കമ്മ്യൂണിറ്റി റെസ്റ്റോറന്റ് പ്രീമിയര്‍ ഹോട്ടലുമായി സഹകരിച്ച് സല്‍മാബാദിലെ മൂന്ന് ലേബര്‍ ക്യാമ്പുകളിലായി മുന്നൂറോളം തൊഴിലാളികള്‍ക്ക് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു.

ലാല്‍കെയേഴ്‌സ് മെഗാ ഇഫ്താര്‍ മീറ്റ് തൊഴിലാളികള്‍ക്കൊപ്പം

ബഹ്‌റൈന്‍ ലാള്‍കെയേഴ്‌സ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ടുമായി സഹകരിച്ച് സല്‍മാബാദിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കായി സല്‍മാബാദില്‍ നടത്തിയ മെഗാ ഇഫ്താര്‍ മീറ്റില്‍ നാനൂറോളം തൊഴിലാളികള്‍ പങ്കെടുത്തു. ലാല്‍ കെയേഴ്‌സ് പ്രസിഡണ്ട് എഫ്.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കോ

കെ.പി.എ. ബഹ്‌റൈന്‍ സ്‌നേഹസ്പര്‍ശം ഒന്‍പതാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ സല്‍മാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റലില്‍ വച്ച് സംഘടിപ്പിച്ച ഒന്‍പതാമത് കെ.പി.എ സ്‌നേഹസ്പര്‍ശം രക്തദാനക്യാമ്പ് കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ഉത്ഘാടനം ചെയ്തു. കെ.പി. എ ജനറല്‍