കൊല്ലം പ്രവാസി കമ്മ്യൂണിറ്റി - വനിതാ വിഭാഗം സെമിനാറും, സൗജന്യ ഹെല്‍ത്ത് ചെക്കപ്പും സംഘടിപ്പിക്കുന്നു

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി - വനിതാ വിഭാഗം സെമിനാറും, സൗജന്യ ഹെല്‍ത്ത് ചെക്കപ്പും സംഘടിപ്പിക്കുന്നു

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി - വനിതാ വിഭാഗം സല്‍മാബാദ് അല്‍ ഹിലാല്‍ മള്‍ട്ടി സ്പെഷ്യല്‍റ്റി മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു കൊണ്ട് ബഹ്റൈനില്‍ ഉള്ള വനിതകള്‍ക്കായി സെമിനാറും, സൗജന്യ ഹെല്‍ത്ത് ചെക്കപ്പും സംഘടിപ്പിക്കുന്നു. സല്‍മാബാദ് അല്‍ ഹിലാല്‍ മള്‍ട്ടി സ്പെഷ്യല്‍റ്റി മെഡിക്കല്‍ സെന്ററില്‍ വച്ച് 2019 ഡിസംബര്‍ 6 നു രാവിലെ 9 മണി മുതല്‍ ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി സ്‌പെഷ്യലിസ്‌റ് ഡോ. രജനി രാമചന്ദ്രന്‍ Hormon Dysfunctions in Women, Breast Cancer - Importance of early prevention and cure എന്നീ വിഷയങ്ങളില്‍ വനിതകള്‍ക്കായി സെമിനാര്‍ എടുക്കുന്നതാണ്. തുടര്‍ന്ന് ഈ വിഷയങ്ങളില്‍ ഡോക്ടറോട് സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരിക്കും.കൂടാതെ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്ന ഹെല്‍ത് ചെക്കപ്പില്‍ Total Cholesterol, Blood Sugar, Creatinine, SGPT, Blood Pressure എന്നീ സൗജന്യ ടെസ്റ്റുകള്‍ ഉണ്ടാകും. Thyroid Test, Vitamin D Test, HbA1c, Liver Function Test, Renal Function Test എന്നിവ ഡിസ്‌കൗണ്ട് റേറ്റില്‍ ക്യാമ്പില്‍ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് . ഈ അവസരം ബഹ്റൈനില്‍ ഉള്ള എല്ലാ വനിതകളും വിനിയോഗിക്കണം എന്ന് കെ.പി.സി വനിതാ വിഭാഗം ഭാരവാഹികള്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് വിളിക്കാം 3929 3112, 3839 5229. ഈ ലിങ്കില്‍ കൂടി നിങ്ങളുടെ പേര് രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്.


https://tinyurl.com/t9nmq9x


Other News in this category



4malayalees Recommends