കൊല്ലം പ്രവാസി അസോസിയേഷന്‍ രണ്ടാം ഘട്ട സഹായപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

കൊല്ലം പ്രവാസി അസോസിയേഷന്‍ രണ്ടാം ഘട്ട സഹായപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

കോവിഡ്19 കാരണം ബഹ്റൈനിലെ നിലവിലെ നിയന്ത്രണങ്ങള്‍ മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കഴിഞ്ഞ ഒരു മാസമായി ഒന്നാം ഘട്ട ഡ്രൈ ഫുഡ് വിതരണം നടത്തിയ കൊല്ലം പ്രവാസി അസോസിയേഷന്‍ രണ്ടാം ഘട്ട സഹായപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. റംസാന്‍ വൃതമായതോട് കൂടി കൂടുതലും ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ആണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ബുസൈത്തീനിലെ ലേബര്‍ ക്യാമ്പില്‍ ഡ്രൈ റേഷന്‍ നല്‍കിയായിരുന്നു തുടക്കം. ഇതു വരെ പ്രയാസമനുഭവിക്കുന്ന ഇരുനൂറിലധികം പ്രവാസികള്‍ക്ക് സഹായം എത്തിക്കാന്‍ കഴിഞ്ഞതായും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളിലെ പ്രയാസമനുഭവിക്കുന്നവര്‍ക്കുള്ള ഭക്ഷണ സാധനങ്ങളുടെ വിതരണം ഉണ്ടാകുമെന്നു പ്രസിഡന്റ് നിസാര്‍ കൊല്ലവും സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു. . കൂടാതെ പ്രയാസമനുഭവിക്കുന്നവര്‍ക്കു ബന്ധപ്പെടാനായി കെ. പി. എ ഹെല്പ് ഡെസ്‌കും പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ ബഹ്റൈനിലെ പത്ത് ഏരിയ കേന്ദ്രീകരിച്ചു കൊല്ലം പ്രവാസി അസോസിയേഷന്റെ ഏരിയ കമ്മിറ്റികള്‍ വഴിയാണ് സഹായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ദുരിതമനുഭവിക്കുന്ന പ്രവാസികളെ എത്രയും വേഗം നാട്ടിലേക്ക് കൊണ്ടു പോകാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈകൊള്ളണമെന്നും സംഘടന വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.


Other News in this category



4malayalees Recommends