ബഹ്റൈന്‍ പ്രവാസികള്‍ക്ക് താങ്ങായി ലാല്‍ കെയേഴ്സും

ബഹ്റൈന്‍ പ്രവാസികള്‍ക്ക് താങ്ങായി ലാല്‍ കെയേഴ്സും

ലോകമെമ്പാടും പടര്‍ന്നു പിടിച്ച കോവിഡ് 19 മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന ബഹ്റൈനിലെ പ്രവാസികള്‍ക്കായി ഭക്ഷണസാധനങ്ങള്‍ എത്തിക്കാന്‍ മറ്റു പ്രവാസസംഘടനകളുടെ കൂടെ ബഹ്റൈന്‍ ലാല്‍ കെയേഴ്സും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പോലും വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ആശംസകള്‍ നേര്‍ന്നും, ഊര്‍ജ്ജം പകര്‍ന്നും കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളോടും, സര്‍ക്കാരിനോടും കൂടെ നിന്ന് ആദ്യം മുതല്‍ തന്നെ എല്ലാ തരത്തിലുമുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിക്കൊണ്ടിരിക്കുന്ന പദ്മഭൂഷണ്‍ മോഹന്‍ലാലിന്റെ അനുഗ്രഹ ,ആശീര്‍വാദങ്ങളും കഴിഞ്ഞ ദിവസം പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരുന്നു എന്നത് കൂടുതല്‍ ഊര്‍ജം പകര്‍ന്നിരിക്കുകയാണെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ തങ്ങളാല്‍ ആകുന്ന എന്ത് സഹായവും പ്രവാസീ സമൂഹത്തിന് ചെയ്യാന്‍ ലാല്‍ കെയേഴ്സ് പ്രവര്‍ത്തകര്‍ മുന്നോട്ട് വരാന്‍ തീരുമാനിച്ചതായും ബഹ്റൈന്‍ കോ-ഓര്‍ഡിനേറ്റേഴ്സ് ആയ ജഗത് കൃഷ്ണകുമാര്‍, ഫൈസല്‍ എഫ്. എം എന്നിവര്‍ അറിയിച്ചു.


ബഹ്റൈനിലെ ഈ സാഹചര്യത്തില്‍ ഭക്ഷണത്തിനു ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കു വിതരണം ചെയ്യാന്‍ അത്യാവശ്യ ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ നൂറോളം കിറ്റുകള്‍ തയ്യാറാക്കി കഴിഞ്ഞു. ഇന്നു മുതല്‍ ബഹ്റൈനിലെ വിവിധ ഏരിയകളില്‍ ലാല്‍ കെയേഴ്സ് പ്രവര്‍ത്തകന്‍ ഇത് വിതരണം ചെയ്തു തുടങ്ങും. ചാരിറ്റി കണ്‍വീനര്‍ ജസ്റ്റിന്‍ ഡേവിസ്, ട്രെഷറര്‍ ഷൈജു , മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ പ്രജില്‍ പ്രസന്നന്‍ , അനു കമല്‍, തോമസ് ഫിലിപ്പ്, ഷാന്‍, ടിറ്റോ, വിഷ്ണു, ഷിബു, അജീഷ്, അജില്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം നടക്കുന്നത്.

Other News in this category



4malayalees Recommends