യുഎസിലെ കുടിയേറ്റക്കാരുടെ പങ്കാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റുകള്‍ വെട്ടിക്കുറയ്ക്കുന്നു; സ്പൗസല്‍ വര്‍ക്ക് പെര്‍മിറ്റില്ലെങ്കില്‍ കുടിയേറ്റക്കാരുടെ പങ്കാൡകള്‍ക്ക് കെട്ട് കെട്ടേണ്ടി വരും; ജോലിയും ചെയ്യാനാവില്ല; ഇന്ത്യന്‍ കുടിയേറ്റക്കാരെ ബാധിക്കും

യുഎസിലെ കുടിയേറ്റക്കാരുടെ പങ്കാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റുകള്‍ വെട്ടിക്കുറയ്ക്കുന്നു; സ്പൗസല്‍ വര്‍ക്ക് പെര്‍മിറ്റില്ലെങ്കില്‍ കുടിയേറ്റക്കാരുടെ പങ്കാൡകള്‍ക്ക് കെട്ട് കെട്ടേണ്ടി വരും; ജോലിയും ചെയ്യാനാവില്ല;  ഇന്ത്യന്‍ കുടിയേറ്റക്കാരെ ബാധിക്കും
പ്രഖ്യാപിച്ചതില്‍ നിന്നും രണ്ട് വര്‍ഷം താമസിച്ച് ട്രംപ് ഭരണകൂടം കുടിയേറ്റക്കാരുടെ പങ്കാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നത് നിര്‍ത്തി വയ്ക്കുന്ന ശ്രമങ്ങള്‍ ആരംഭിച്ചു. നിരവധി ഹൈ സ്‌കില്‍ഡ് വിസ ഹോള്‍ഡര്‍മാരുടെ പങ്കാളികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നതിനാണ് സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.ഈ കടുത്ത നടപടി കാലിഫോര്‍ണിയയില്‍ മാത്രം ആയിരക്കണക്കിന് കുടിയേറ്റ കുടുംബങ്ങളെയാണ് ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുന്നത്.ആയിരക്കണക്കിന് ഇന്ത്യന്‍ കുടിയേറ്റക്കാരെ ബാധിക്കുന്ന നീക്കമാണിത്.

ഇവരില്‍ മിക്കവരും പങ്കാൡകളും കുട്ടികളുമായിട്ടാണ് യുഎസില്‍ എത്തിയിരിക്കുന്നത്. ഇതിനാല്‍ സ്പൗസല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നഷ്ടപ്പെടുന്നത് ഇത്തരം കുടുംബങ്ങളെ ഗുരുതരമായി ബാധിക്കുകയും ചെയ്യും. ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് യുഎസില്‍ തങ്ങുന്നതില്‍ അല്ലെങ്കില്‍ ജോലി ചെയ്യുന്നതില്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതായിരിക്കും.ഇതിനായി നിര്‍ദേശിച്ചിരിക്കുന്ന നിയമം ഔദ്യോഗികമായി വൈറ്റ് ഹൗസിലേക്ക് പുനരവലോകനത്തിനായി അയക്കപ്പെട്ടത് ബുധനാഴ്ചയായിരുന്നുവെന്നാണ് ഗവണ്‍മെന്റ് ഡാറ്റാബേസ് വെളിപ്പെടുത്തുന്നത്.

ഈ നയം നടപ്പിലാക്കുന്നതില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി ഇതിന്റെ ജോലികളെല്ലാം പൂര്‍ത്തീകരിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മറ്റ് ഏജന്‍സികളുമായി റിവ്യൂ നടത്തി വൈറ്റ് ഹൗസ് ഇത് സംബന്ധിച്ച നിയമനിര്‍മാണം നടത്തുന്നതായിരിക്കും. ഈ പ്രക്രിയ പൂര്‍ത്തിയാകാന്‍ ദിവസങ്ങളോ അല്ലെങ്കില്‍ മാസങ്ങളോ എടുക്കുമെന്നാണ് സൂചന.ഈ നിയമത്തിന്റെ സങ്കീര്‍ണത അനുസരിച്ചാണ് ഇത് നടപ്പിലാക്കുന്നതിനുള്ള കാലദൈര്‍ഘ്യം തീരുമാനിക്കപ്പെടുന്നത്.

Other News in this category



4malayalees Recommends