യുഎഇക്കാര്‍ക്ക് പ്രത്യേക ഓഫറുകളുമായി ആമസോണ്‍ പ്രൈം ഡേ; കാത്തിരിക്കുന്നത് വന്‍ വിലക്കിഴിവ്

യുഎഇക്കാര്‍ക്ക് പ്രത്യേക ഓഫറുകളുമായി ആമസോണ്‍ പ്രൈം ഡേ; കാത്തിരിക്കുന്നത് വന്‍ വിലക്കിഴിവ്

രാജ്യത്തെങ്ങുമുള്ള ഉപഭോക്താക്കള്‍ക്ക് പ്രത്യേക വിലക്കിഴിവുകളുമായി യുഎഇയില്‍ ആമസോണ്‍ പ്രൈംഡേ ആരംഭിച്ചു. തിങ്കളാഴ്ച അര്‍ധരാത്രി ആരംഭിച്ച ആമസണിന്റെ പ്രചാരണ പരിപാടിയായ പ്രൈംഡേ ഓഫറുകള്‍ 48 മണിക്കൂര്‍ നിലനില്‍ക്കും. ആമസണ്‍ പ്രൈം അംഗത്വമുള്ളവര്‍ക്കാണ് വിലക്കിഴിവുകളും പ്രത്യേക ഓഫറുകളും ലഭ്യമാകുക. ഒരു മില്യണ്‍ ഡീലുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ടെലിവിഷന്‍, കിച്ചണ്‍, ഗ്രോസറി, ടോയ്‌സ്, ഫാഷന്‍, ഫര്‍ണിച്ചര്‍, തുടങ്ങി നിരവധി വിഭാഗങ്ങളില്‍ ഓഫറുകളുണ്ട്. 2019 ജൂണ്‍ 11നാണ് ആമസോണ്‍ പ്രൈം യുഎഇയില്‍ ലോഞ്ച് ചെയ്തത്.

Other News in this category



4malayalees Recommends