യുഎഇയില്‍ ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന ഭര്‍ത്താക്കന്‍മാര്‍ക്കും ഇനി ജോലി ചെയ്യാം; തീരുമാനം മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

യുഎഇയില്‍ ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന ഭര്‍ത്താക്കന്‍മാര്‍ക്കും ഇനി ജോലി ചെയ്യാം; തീരുമാനം മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്
യുഎഇയില്‍ ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് ഇനി ജോലി ചെയ്യാന്‍ അവസരം. ഇതിനായി പ്രത്യേക വര്‍ക്ക് പെര്‍മിറ്റാണ് ഇവര്‍ക്ക് അനുവദിക്കുന്നത്. ഭര്‍ത്താവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ഭാര്യക്ക് മാത്രമാണ് ഇതുവരെയും പ്രത്യേക വര്‍ക്ക് പെര്‍മിറ്റെടുത്ത് ജോലി ചെയ്യാന്‍ അവസരം ലഭിച്ചിരുന്നത്. വീസകളില്‍ നോട്ട് ഫോര്‍ വര്‍ക്ക് എന്ന് സ്റ്റാംപ് ചെയ്യുമെങ്കില്‍ കൂടി മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക അനുമതിയുടെ പുറത്ത് സ്ഥാപനത്തിന് സ്ത്രീകളെ ജോലിക്ക് നിയമിക്കാന്‍ അനുമതിയുണ്ട്. പുതിയ നിയമപ്രകാരം ഈ ആനുകൂല്യം ഇനി ഭര്‍ത്താക്കന്മാര്‍ക്കും ലഭ്യമാകും.

മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ക്ക് ഗുണകരമാകുന്നതാണ് തീരുമാനം. കമ്പനികള്‍ക്കും ഈ തീരുമാനം ഗുണകരമാകും. വീസക്കായി വലിയ തുക ചെലവിടാതെ കുറഞ്ഞ ചെലവില്‍ രണ്ടു വര്‍ഷത്തേക്കുള്ള വര്‍ക് പെര്‍മിറ്റ് മാത്രം എടുത്താല്‍ മതിയാകും. വര്‍ക് പെര്‍മിറ്റിനുള്ള തുക സ്‌പോണ്‍സറാണ് വഹിക്കേണ്ടത്. ഈ രീതിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മറ്റു ജലികളിലേക്ക് മാറാനും തടസമില്ല.

Other News in this category



4malayalees Recommends