ശാരീരിക ഉപദ്രവം, മര്‍ദ്ദനം, അസഭ്യം പറയല്‍.. ഗള്‍ഫ് രാജ്യങ്ങളില്‍ 40 ശതമാനം പുരുഷന്മാരും ഭാര്യമാരുടെ പീഡനം സഹിക്കുന്നവരെന്ന് പഠനം

ശാരീരിക ഉപദ്രവം, മര്‍ദ്ദനം, അസഭ്യം പറയല്‍.. ഗള്‍ഫ് രാജ്യങ്ങളില്‍ 40 ശതമാനം പുരുഷന്മാരും ഭാര്യമാരുടെ പീഡനം സഹിക്കുന്നവരെന്ന് പഠനം

അറബ് രാജ്യങ്ങളില്‍ 40 ശതമാനത്തോളം പുരുഷന്മാരും ഭാര്യമാരുടെ പീഡനം സഹിക്കുന്നവരാണെന്ന് പഠനം. ഷാര്‍ജ കുടുംബ കോടതി ജഡ്ജിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എത്രത്തോളം പേര്‍ ഇത്തരത്തില്‍ ജീവിക്കുന്നുണ്ടെന്ന് കൃത്യമായ രേഖകളില്ലെങ്കിലും അടുത്തകാലത്തായി മൗനം വെടിഞ്ഞ് ചില പുരുഷന്മാര്‍ നിയമനടപടികള്‍ സ്വീകരിച്ചുതുടങ്ങിയതായി അദ്ദേഹം പറഞ്ഞു.


സ്ത്രീ സുഹൃത്തുക്കള്‍, ഒപ്പം ജോലി ചെയ്യുന്ന സ്ത്രീകള്‍ എന്നിവരില്‍ നിന്നെല്ലാം ഉപദ്രവങ്ങള്‍ നേരിടുന്ന പുരുഷന്മാരുണ്ടെന്ന് അഭിഭാഷകനായ ഹാതിം അല്‍ ശംസി പറഞ്ഞു. ഷാര്‍ജയിലെയും അജ്മാനിലെയും കുടുംബ കോടതികളില്‍ ഇത്തരം പരാതികള്‍ കൈകാര്യം ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകളില്‍ നിന്നുള്ള ശാരീരിക ഉപദ്രവം, മര്‍ദ്ദനം, അസഭ്യം പറയല്‍ തുടങ്ങിയവ നേരിട്ട പുരുഷന്മാരുടെ കേസുകള്‍ കോടതികളില്‍ എത്തുന്നുണ്ട്. ഉറങ്ങിക്കിടക്കുമ്പോള്‍ ഉപദ്രവിക്കുന്നതു പോലുള്ള സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശാരീരിക ഉപദ്രവങ്ങള്‍ക്ക് പുറമെ അസഭ്യം പറയല്‍, സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും മുന്നില്‍വെച്ച് അപമാനിക്കല്‍ തുടങ്ങിയവയും ഭീഷണികളും നേരിടുന്നവരുണ്ട്.

Other News in this category



4malayalees Recommends