ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകിയത് 30 മണിക്കൂര്‍; വലഞ്ഞ് യാത്രക്കാര്‍

ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകിയത് 30 മണിക്കൂര്‍; വലഞ്ഞ് യാത്രക്കാര്‍

ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം 30 മണിക്കൂര്‍ വൈകിയത് യാത്രക്കാരെ വലച്ചു. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.


ശനിയാഴ്ച ഉച്ചയ്ക്കു ഒന്നരയ്ക്കു പുറപ്പെടേണ്ട വിമാനം ദുബായില്‍ നിന്നും പുറപ്പെട്ടത് ഇന്നലെ(ഞായര്‍) രാത്രി പതിനൊന്നോടെ മാത്രമാണ്.

വൈകിട്ടോടെ യാത്രക്കാരെ ഹോട്ടലില്‍ നിന്നു വിമാനത്താവളത്തിലെത്തിച്ചെങ്കിലും പറക്കല്‍ വീണ്ടും അനിശ്ചിതമായി നീളുകയായിരുന്നു. വിമാനത്തിനകത്ത് കയറ്റി ഇപ്രാവശ്യവും മണിക്കൂറോളം ഇരുത്തി.

എഐ 934 നമ്പര്‍ എയര്‍ ഇന്ത്യ വിമാനമാണ് 30 മണിക്കൂര്‍ വൈകി പുറപ്പെട്ടത്. വിമാനത്താവളത്തിലെത്തി ബോര്‍ഡിംഗ് പാസെടുത്ത് പുറപ്പെടുന്നതിന് ഒരുമണിക്കൂര്‍ മുമ്പാണ് വിമാനം വൈകുമെന്ന വിവരം അധികൃതര്‍ അറിയിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു. അതേസമയം കേടായ വിമാനം നന്നാക്കുന്നതിനായി എന്‍ജിനീയര്‍മാര്‍ എത്തിയെങ്കിലും അവര്‍ക്കുള്ള പാസ് ദുബായ് എയര്‍പോര്‍ട്ട് അതോറിറ്റി നല്‍കാന്‍ താമസിച്ചതാണ് വിമാനം വൈകാന്‍ കാരണമായതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

Other News in this category



4malayalees Recommends