സാമ്പത്തിക പരാധീനതകള്‍ കാരണം ആത്മഹത്യ ചെയ്യുന്നുവെന്ന് ട്വീറ്റ് ചെയ്ത് ഇന്ത്യന്‍ പ്രവാസി; രക്ഷകരായി യുഎഇ പോലീസ്

സാമ്പത്തിക പരാധീനതകള്‍ കാരണം ആത്മഹത്യ ചെയ്യുന്നുവെന്ന് ട്വീറ്റ് ചെയ്ത് ഇന്ത്യന്‍ പ്രവാസി; രക്ഷകരായി യുഎഇ പോലീസ്
ആത്മഹത്യാ കുറിപ്പ് ട്വീറ്റ് ചെയ്ത ഇന്ത്യന്‍ പ്രവാസിയെ രക്ഷിച്ച് യുഎഇ പോലീസ്. ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ട്വീറ്റ് ചെയ്ത ഇന്ത്യന്‍ വംശജനായ പ്രവാസിയെയാണ് യുഎഇ പോലീസ് സമയോചിതമായ ഇടപെടലുകളിലൂടെ രക്ഷിച്ചത്.

സാമ്പത്തികപരമായ പ്രശ്‌നങ്ങള്‍ കാരണം താന്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതനാവുകയാണെന്നും തൂങ്ങി മരിക്കാന്‍ പോകുകയാണെന്നുമാണ് 50കാരന്‍ ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ ബന്ധപ്പെടുകയും നിയമാനുശൃതമായ എല്ലാ മാര്‍ഗങ്ങളും വഴി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. പോലീസ് അധികൃതരുടെ ഉറപ്പിന്മേല്‍ ഇയാള്‍ ആത്മഹത്യ എന്ന തീരുമാനത്തില്‍ നിന്നും പിന്മാറുകയും ചെയ്തു. ഇത്തരം സന്ദേശങ്ങള്‍ എപ്പോഴും ഗൗരവ പൂര്‍വമാണ് പരിഗണിക്കുന്നതെന്നും ഉടന്‍തന്നെ നടപടിയെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Other News in this category



4malayalees Recommends