ഷാര്‍ജയില്‍ ഇനി അയല്‍പക്കം സുരക്ഷിതം; ജനജീവിതം സുരക്ഷിതമാക്കാന്‍ സുരക്ഷിത അയല്‍പക്കം എന്ന പ്രത്യേക പദ്ധതിയുമായി ഷാര്‍ജ പോലീസ്

ഷാര്‍ജയില്‍ ഇനി അയല്‍പക്കം സുരക്ഷിതം; ജനജീവിതം സുരക്ഷിതമാക്കാന്‍ സുരക്ഷിത അയല്‍പക്കം എന്ന പ്രത്യേക പദ്ധതിയുമായി ഷാര്‍ജ പോലീസ്

ജനജീവിതം സുരക്ഷിതമാക്കാന്‍ പ്രത്യേക പദ്ധതിയുമായി ഷാര്‍ജ പോലീസ്. സുരക്ഷിത അയല്‍പക്കം എന്നാണ് പദ്ധതിയുടെ പേര്. ഷാര്‍ജ പോലീസിന്റെ വിവിധ വിഭാഗങ്ങള്‍ പദ്ധതിയില്‍ പങ്കാളിയാകും. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പോലീസ് സ്റ്റേഷനും ഉണ്ടാകും. രാത്രികാല പട്രോളിങ്ങ്, രാത്രിയില്‍ അടിയന്തര പരാതി സ്വീകരിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് സുരക്ഷിത അയല്‍പക്കം പദ്ധതി നടപ്പാക്കുന്നത്. വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം തടയാനും പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.

ഷാര്‍ജയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിലാണ് പദ്ധതി ഇപ്പോള്‍ നടപ്പാക്കുന്നത്. സുരക്ഷാ ബോധവത്കരണം, മുന്‍കരുതലുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് സുരക്ഷിത അയല്‍പക്കം എന്ന പദ്ധതി നടപ്പിലാക്കുന്നത്. സുരക്ഷാ നിര്‍ദേശങ്ങള്‍ പതിച്ച പോലീസ് വാഹനം പൊതുജനങ്ങള്‍ കാണത്തക്ക വിധത്തില്‍ ഏറെ നേരം പാര്‍ക്ക് ചെയ്തും ബോധവത്കരണ പദ്ധതി നടപ്പാക്കുന്നുണ്ട്. പട്രോളിങ് ശക്തമാക്കിയും സംശയാസ്പദമായി കാണുന്നവരെ ചോദ്യംചെയ്തും പോലീസ് നടപപടി ശക്തമാക്കിയിട്ടുണ്ട്.

Other News in this category



4malayalees Recommends