ലോകത്തെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ടുകളുടെ കൂട്ടത്തില്‍ യുഎഇയും; യുഎഇ പാസ്‌പോര്‍ട്ടിന് ലോകത്തില്‍ 20ാം റാങ്ക്

ലോകത്തെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ടുകളുടെ കൂട്ടത്തില്‍ യുഎഇയും; യുഎഇ പാസ്‌പോര്‍ട്ടിന് ലോകത്തില്‍ 20ാം റാങ്ക്

ലോകത്തെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ടുകളുടെ ഗണത്തില്‍ യു.എ.ഇക്ക് മികച്ച നേട്ടം. ലോക തലത്തില്‍ യു.എ.ഇ പാസ്‌പോര്‍ട്ട് ഇരുപതാം റാങ്കിലേക്കാണ് ഉയര്‍ന്നത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് എണ്‍പത്തിയാറാം സ്ഥാനമാണുള്ളത്.

ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയാണ് ലോക തലത്തില്‍ റാങ്കിങ് നിര്‍ണയം നടത്തിയത്. സൗജന്യ വിസ, വിസ ഓണ്‍ അറൈവല്‍ എന്നിവയുള്‍പ്പെടെ ലോക രാജ്യങ്ങള്‍ക്കിടയിലെ സ്വീകാര്യത മുന്‍നിര്‍ത്തിയാണ് റാങ്കിങ് നിര്‍ണയം. മൊത്തം 199 രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകളാണ് പരിഗണിച്ചത്.

പിന്നിട്ട ദശാബ്ദ കാലയളവില്‍ ഓരോ രാജ്യത്തിന്റെയും പാസ്‌പോര്‍ട്ടുകള്‍ക്ക് ലഭിക്കുന്ന പിന്തുണ കൂടി റാങ്കിങ് നിര്‍ണയത്തിന് മാനദണ്ഡമായിട്ടുണ്ട്. ജപ്പാന്‍, സിംഗപ്പൂര്‍ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകളാണ് പട്ടികയില്‍ മുന്നില്‍. ദക്ഷിണ കൊറിയ, ഫിന്‍ലാന്റ്, ജര്‍മനി എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. പരമാവധി രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ സംവിധാനം പ്രയോജനപ്പെടുത്താന്‍ ഈ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് സാധിക്കും എന്നതാണ് മികവ്.

Other News in this category



4malayalees Recommends