തീര്‍ത്ഥാടന കാലം; ഹജ്ജ് തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ എമിറേറ്റ്‌സും ഇത്തിഹാദും

തീര്‍ത്ഥാടന കാലം;  ഹജ്ജ് തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ എമിറേറ്റ്‌സും ഇത്തിഹാദും

ഹജ്ജ് തീര്‍ത്ഥാടന കാലത്തെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനുള്ള തയാറെടുപ്പില്‍ യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഇത്തിഹാദും. ഹജ്ജ് തീര്‍ത്ഥാടകരെ കണക്കിലെടുത്ത് അബുദാബിയിലെ ഇത്തിഹാദ് എയര്‍വേസ് ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 25 വരെ 15 അധിക വിമാനങ്ങള്‍ മദീന സര്‍വീസിനിറക്കും. ഇത്തവണ 25000 ഹജ്ജ് തീര്‍ത്ഥാടകര്‍ ഇത്തിഹാദ് വിമാന സര്‍വീസുകള്‍ ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നത്. ഇതില്‍ അധികം പേരും ഓസ്ട്രേലിയ, പാക്കിസ്ഥാന്‍, മൊറോക്കോ, യുകെ, ഇന്ത്യ, ഇന്തോനേഷ്യ, എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരിക്കും.

ദുബായിലെ എമിറേറ്റ്സ് വിമാനക്കമ്പനി ഹജ്ജ് തീര്‍ത്ഥാടന കാലം കണക്കിലെടുത്ത് ജൂലൈ 27നും ഓഗസ്റ്റ് 22നുമിടയില്‍ 46 അധിക വിമാന സര്‍വീസുകളാണ് ജിദ്ദ, മദീന എന്നിവിടങ്ങളിലേക്ക് നടത്തുന്നത്.

Other News in this category



4malayalees Recommends