യുഎഇയിലെവിടെയും മുസ്ലിം ഇതര മതക്കാര്‍ക്കു വില്‍പത്രം തയ്യാറാക്കാം; വിവിധ എമിറേറ്റുകളിലെയും രാജ്യത്തിനു പുറത്തെയും എല്ലാ സ്വത്തുവകകളും ഇനി ഒറ്റ വില്‍പത്രത്തില്‍ റജിസ്റ്റര്‍ ചെയ്യാം

യുഎഇയിലെവിടെയും മുസ്ലിം ഇതര മതക്കാര്‍ക്കു വില്‍പത്രം തയ്യാറാക്കാം; വിവിധ എമിറേറ്റുകളിലെയും രാജ്യത്തിനു പുറത്തെയും എല്ലാ സ്വത്തുവകകളും ഇനി ഒറ്റ വില്‍പത്രത്തില്‍ റജിസ്റ്റര്‍ ചെയ്യാം

യുഎഇയിലെവിടെയും മുസ്ലിം ഇതര മതക്കാര്‍ക്കു വില്‍പത്രം തയ്യാറാക്കാനും റജിസ്റ്റര്‍ ചെയ്യാനും ഉദാരവ്യവസ്ഥകളോടെ സംവിധാനമൊരുങ്ങി. ഇതുവരെ ദുബായിലെയും റാസല്‍ഖൈമയിലെയും സ്വത്തുവകകള്‍ മാത്രമാണ് റജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നത്. ഇനി യുഎഇയിലെ വിവിധ എമിറേറ്റുകളിലെയും രാജ്യത്തിനു പുറത്തെയും എല്ലാ സ്വത്തുവകകളും ഒറ്റ വില്‍പത്രത്തില്‍ റജിസ്റ്റര്‍ ചെയ്യാം.

ദുബായ് ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ഡിഐഎഫ്‌സി) കോടതിയുടേതാണു സുപ്രധാന തീരുമാനം. ഡിഐഎഫ്‌സി കോടതിയില്‍ നിന്നു ലൈസന്‍സ് നേടിയവരാകണം വില്‍പത്രം തയ്യാറാക്കേണ്ടത്. ഇത് അറ്റസ്റ്റ് ചെയ്ത് ഒരു പകര്‍പ്പ് കക്ഷിക്കു നല്‍കും. ഒരു പകര്‍പ്പ് കോടതിയില്‍ സൂക്ഷിക്കും. കക്ഷി മരിച്ചാല്‍, വില്‍പത്രത്തില്‍ അനന്തരാവകാശിയായി പരാമര്‍ശിക്കപ്പെട്ട വ്യക്തിക്കോ വ്യക്തികള്‍ക്കോ കോടതിയെ സമീപിച്ച് പിന്തുടര്‍ച്ചാവകാശത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാം. നിലവില്‍ ഡിഐഎഫ്‌സി കോടതികളില്‍ റജിസ്റ്റര്‍ ചെയ്ത വില്‍പത്രങ്ങളില്‍ പുതിയ നിര്‍ദേശപ്രകാരമുള്ള ഭേദഗതികള്‍ ഈ മാസം 31നകം ഉള്‍പ്പെടുത്തണം. ഇതിനു ഫീസ് നല്‍കേണ്ടതില്ല.



Other News in this category



4malayalees Recommends