കുട്ടിപ്പട്ടാളത്തോടൊപ്പം പെരുന്നാള്‍ ആഘോഷിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം; കുടുംബത്തോടൊപ്പം പങ്കുവെച്ച വീഡിയോ വൈറല്‍

കുട്ടിപ്പട്ടാളത്തോടൊപ്പം പെരുന്നാള്‍ ആഘോഷിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം; കുടുംബത്തോടൊപ്പം പങ്കുവെച്ച വീഡിയോ വൈറല്‍

ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വലിയപെരുന്നാള്‍ ദിനത്തില്‍ സമയം ചെലവിട്ടത് മരുമക്കള്‍ക്കും കുടുംബത്തിലെ കുട്ടികള്‍ക്കും ഒപ്പം. തന്റെ രാജകീയ ചുമതലകള്‍ക്കു ശേഷമാണ് അദ്ദേഹം കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ സമയം കണ്ടെത്തിയത്. കുടുംബത്തിലെ കൊച്ചുകുട്ടികള്‍ക്കൊപ്പം സന്തോഷം പങ്കുവെക്കുന്ന വീഡിയോ അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ആറുലക്ഷത്തിലധികം ആളുകള്‍ നിലവില്‍തന്നെ ഈ വീഡിയോ കണ്ടുകഴിഞ്ഞു.


നിരവധി ആളുകള്‍ ഹംദാനും കുടുബത്തിനും വലിയ പെരുന്നാള്‍ ആശംസകള്‍ കമന്റുകളിലൂടെ അറിയിക്കുകയും ചെയ്തു. വലിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് ഷെയ്ഖ് ഹംദാന്‍ ഈ സന്തോഷകരമായ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends