നാട് ദുരിതത്തില്‍ കഴിയുമ്പോള്‍ പൊലിമയില്ലാതെ ഈദ് ആഘോഷിച്ച് യുഎഇയിലെ പ്രവാസി മലയാളികള്‍; സഹായിക്കാന്‍ തല്‍പ്പരരെന്നും ആഘോഷങ്ങള്‍ക്കു വേണ്ടി മാറ്റിവച്ച തുക ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ സഹായിക്കാന്‍ സംഭാവന നല്‍കുമെന്നും പ്രവാസികള്‍

നാട് ദുരിതത്തില്‍ കഴിയുമ്പോള്‍ പൊലിമയില്ലാതെ ഈദ് ആഘോഷിച്ച് യുഎഇയിലെ പ്രവാസി മലയാളികള്‍; സഹായിക്കാന്‍ തല്‍പ്പരരെന്നും ആഘോഷങ്ങള്‍ക്കു വേണ്ടി മാറ്റിവച്ച തുക ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ സഹായിക്കാന്‍ സംഭാവന നല്‍കുമെന്നും പ്രവാസികള്‍

യുഎഇയിലെ മിക്ക ഇന്ത്യന്‍ മുസ്ലിംങ്ങളും ഇന്നലെ പെരുന്നാള്‍ ആഘോഷിച്ചത് പൊലിമ കുറച്ച്. കനത്ത മഴയും പ്രളയവും പിടിച്ചുലച്ച തങ്ങളുടെ നാടിനേക്കുറിച്ച് ഓര്‍ത്തുകൊണ്ടായിരുന്നു ഇവരുടെ പെരുന്നാള്‍ ആഘോഷം. ഓര്‍ക്കുക മാത്രമല്ല തങ്ങളാലാകും വിധം സഹായങ്ങള്‍ ചെയ്യാനും ഇവര്‍ സജ്ജരായി മുന്നോട്ട് വന്നു. മതിയാകു വരെ ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത തങ്ങളുടെ സഹോദരങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് ഇവര്‍.


ഇക്കുറി എല്ലാതവണത്തേയും പോലെ വലിയ ആഘോഷങ്ങള്‍ ഒന്നും ഇല്ലെന്ന് ദുബായില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ രേഷ്മ സൈനുലബ്ദീന്‍ പറഞ്ഞു. കഷ്ടപ്പെടുന്ന ഒരുപാട് മലയാളികളെ തങ്ങള്‍ക്കറിയാമെന്നും അവര്‍ക്കായുള്ള പ്രാര്‍ത്ഥനയിലാണെന്നും രേഷ്മ വ്യക്തമാക്കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ചൊവ്വാഴ്ച നാട്ടിലേക്ക് പറക്കുകയാണ് രണ്ട് കുട്ടികളുടെ മാതാവ് കൂടിയായ രേഷ്മ.

കേരളത്തിലെ ജനങ്ങളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അവരെല്ലാം തങ്ങളുടെ സഹോദരി സഹോദരന്‍മാരാണെന്നും ദുബായില്‍ താമസിക്കുന്ന മലയാളിയായ ഇസ്‌മെയില്‍ മെലാദിയും പറഞ്ഞു. അരി, നാപ്കിന്‍, ഭക്ഷണം, കുട്ടികള്‍ക്കായുള്ള ഉല്‍പ്പന്നങ്ങള്‍, ബെഡ്ഷീറ്റുകള്‍, ബ്ലാങ്കറ്റുകള്‍ എന്നിവ വിതരണം ചെയ്യും - അദ്ദേഹം വ്യക്തമാക്കി. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരെയും ഇപ്പോഴും അതിജീവനത്തിനായി പൊരുതുന്നവരെയും ഓര്‍ത്ത് ഇക്കുറി ഈദ് ആഘോഷിച്ചില്ലെന്ന് അദ്ദേഹവും വ്യക്തമാക്കി. മിക്ക സുഹൃത്തുക്കളും ഇക്കുറി ആഘോഷങ്ങളുടെ ഭാഗമായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിപ്പിച്ചിരിക്കുന്ന ആളുകളെ സഹായിക്കാനായി ആഘോഷങ്ങള്‍ക്കായി മാറ്റിവെച്ച തുക സംഭാവന ചെയ്യാനാണ് ഇവരുടെ തീരുമാനം.

Other News in this category



4malayalees Recommends