സൗദിയെ ലക്ഷ്യമാക്കി വീണ്ടും വ്യോമാക്രമണ ശ്രമം. തെക്കുപടിഞ്ഞാറന്‍ നഗരമായ നജ്‌റാന്‍ ലക്ഷ്യമാക്കി, ഇറാന്‍ പിന്തുണയുള്ള യെമനി ഹൂതികള്‍ അയച്ച മാരക സ്‌ഫോടന ശേഷിയുള്ള ഡ്രോണ്‍ തകര്‍ത്തു.
ജനവാസ മേഖലകളെയും സാധാരണക്കാരെയും ആക്രമിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നത്. സെപ്റ്റംബര്‍ 10 ന് ഹൂതികള്‍ വിക്ഷേപിച്ച ഇത്തരത്തിലുള്ള രണ്ട് ഡ്രോണുകളെ സഖ്യസേന തകര്‍ത്തിരുന്നു.. ഹൂതികള്‍ ഡ്രോണ്‍ ആക്രമണം വീണ്ടും ആവര്‍ത്തിക്കുകയാണ്. മറ്റു സൗദി നഗരങ്ങള്‍, വിമാനത്താവളങ്ങള്‍, എണ്ണ സംഭരണികള്‍ എന്നിവ ലക്ഷ്യമിട്ടു നടന്ന ആക്രമ ശ്രമങ്ങള്‍ തടയാന്‍ കഴിഞ്ഞു. സാധാരണക്കാരെ ലക്ഷ്യമിട്ട് ഇത്തരം ആക്രമണങ്ങള്‍ നടത്തുകയാണെന്നും ജനങ്ങളെ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നല്‍കി.