മലയാളി നഴ്‌സിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി നഴ്‌സിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
മലയാളി നഴ്‌സിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കുമളി സ്വദേശിനി ചക്കുഴിയില്‍ സൗമ്യയാണ് (33) സൗദിയില്‍ മരിച്ചത്. റിയാദ് ഖുറൈസ് റോഡിലെ അല്‍ജസീറ ആശുപത്രിയില്‍ ഒന്നരവര്‍ഷമായി സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഭര്‍ത്താവ് നോബിളും ഏക മകന്‍ ക്രിസ് നോബിള്‍ ജോസും നാട്ടിലാണ്..

Other News in this category



4malayalees Recommends