ആശ്വാസം ; സൗദിയില്‍ രോഗ നിരക്കും മരണ നിരക്കും കുറയുന്നു

ആശ്വാസം ; സൗദിയില്‍ രോഗ നിരക്കും മരണ നിരക്കും കുറയുന്നു
സൗദിയില്‍ ആശ്വാസം, രോഗനിരക്കും, മരണനിരക്കും കുറയുന്നു.ചൊവ്വാഴ്ച്ച 474 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്, 19പേര്‍ മരണമടഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി 20നും 30നും ഇടയിലായിരുന്നു പ്രതിദിന മരണസംഖ്യ. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 340,089ഉം മരണസംഖ്യ 5087ഉം ആയി. 1.5 ശതമാനമാണ് മരണനിരക്ക്.

500പേര്‍ക്ക് കൂടി സുഖംപ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 3,26,339ആയി. രോഗമുക്തി നിരക്ക് 3,26,339 ആയി ഉയര്‍ന്നു. കോവിഡ് മുക്തി നിരക്ക് 96 ശതമാനമായി. നിലവില്‍ 8663 പേരാണ് ചികിത്സയിലുള്ളത്. അതില്‍ 839 പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച നടത്തിയ 49,495 ടെസ്റ്റ് ഉള്‍പ്പെടെ രാജ്യത്ത് ഇതുവരെ നടത്തിയ ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 71,09,978 ആയെന്നു അധികൃതര്‍ അറിയിച്ചു.

Other News in this category



4malayalees Recommends