ഫൈനല്‍ എക്‌സിറ്റ് വീസ ലഭിച്ചിട്ടും നാട്ടിലേക്ക് മടങ്ങാനാകാത്ത പ്രവാസികള്‍ക്ക് വീസ കാലാവധി നീട്ടി
ഫൈനല്‍ എക്‌സിറ്റ് വിസ ലഭിച്ചിട്ടും നാട്ടിലേക്ക് മടങ്ങാനാകാത്ത പ്രവാസികള്‍ക്ക് ആശ്വസിക്കാവുന്ന നടപടിയുമായി സൗദി അറേബ്യ. വിസയുടെ കാലാവധി ഒക്ടോബര്‍ 31 വരെ നീട്ടി നല്‍കി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഫൈനല്‍ എക്‌സിറ്റ് വിസ ലഭിച്ചിട്ടും കോവിഡ് ബാധയെ തുടര്‍ന്ന് വിമാന സര്‍വിസില്ലാത്തതിനാല്‍ രാജ്യം വിടാന്‍ കഴിയാത്തവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
വിസ ദീര്‍ഘിപ്പിക്കല്‍ നടപടി ആരംഭിച്ചതായി സൗദി ജവാസത്ത് അറിയിച്ചു. അപേക്ഷ നല്‍കാതെ തന്നെ സ്വമേധയാ കാലാവധി നീട്ടി നല്‍കും. ഒരുതരത്തിലുള്ള ഫീസുമില്ലാതെയാണ് വിസ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുന്നതെന്നും കൊവിഡ് വന്നതിന് ശേഷം ഇതുവരെ 29,000 പേരുടെ ഫൈനല്‍ എക്‌സിറ്റ് വിസകള്‍ ഇപ്രകാരം പുതുക്കിയതായും ജവസാത്ത് അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.